വിനോദസഞ്ചാരമേഖലയിൽ വലിയ പ്രാധാന്യമുള്ള ഒരു സ്ഥലമായി ഇതിനോടകം തന്നെ ദുബായ് മാറി കഴിഞ്ഞു സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഈ വർഷം ഗൾഫ് നാടുകളിൽ പ്രഖ്യാപിച്ച ചില വിസ നിയമങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഗൾഫ് ഗ്രാൻഡ് ടൂർസ് വിസ
യൂറോപ്പിലെ ഷെങ്കൻ വിസ മാതൃകയിലാണ് ഈ ഒരു വിസ വരുന്നത് ഒറ്റ വിസയിൽ തന്നെ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുവാനും ഏകദേശം ഒരു മാസം വരെ അവിടെ താമസിക്കുവാനും അനുവാദം നൽകുന്നതാണ് ഈ ഒരു വിസ. ദുബായ് ഖത്തർ സൗദി കുവൈത്ത് ഒമാൻ ബഹ്റൈൻ എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലാണ് അനായാസമായി യാത്ര ചെയ്യുവാനുള്ള അനുവാദം ഈ വിസയിലൂടെ ലഭിക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങളും വളരെ ലളിതമാണ്. 2024 അവസാനത്തോട് തന്നെ ഈയൊരു ടൂറിസ്റ്റ് വിസ നിലവിൽ വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്
താൽക്കാലിക തൊഴിൽ വിസ
ഹജ്ജ് ഉംറ സേവനങ്ങൾക്ക് വേണ്ടി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുവാനുള്ള താൽക്കാലികമായി തൊഴിൽ വിസകളും അവരുടെ ജോലി എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ കൂടുതൽ പരിഷ്കരിച്ചതും ഒക്കെ സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈയൊരു താൽക്കാലിക വിസയുടെ കാലാവധിയായി വരുന്നത് 90 ദിവസമാണ്. 90 ദിവസം കഴിഞ്ഞാൽ ആ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടാൻ പുതിയ വ്യവസ്ഥ പ്രകാരം അനുമതി ഉണ്ടെന്നാണ് അറിയുന്നത്