ഏറ്റവും കൂടുതൽ യുദ്ധങ്ങളുടെ പേരിൽ അറിയപ്പെടുന്ന സ്ഥലമാണ് കുവൈറ്റ്. കുവൈറ്റിൽ പ്രഖ്യാപിച്ച പ്രധാനപ്പെട്ട ഒരു വിസ നിയമഭേദഗതിയെ കുറിച്ചാണ് പറയുന്നത്. 60 വയസ്സ് കഴിഞ്ഞ പ്രവാസി തൊഴിലാളികൾക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസമോ അതിൽ താഴെയുമാണ് യോഗ്യത എങ്കിൽ നിബന്ധനകൾക്ക് വിധേയമായി റസിഡൻസി പുതുക്കുന്നത് തീരുമാനം 2021 ജനുവരിയിൽ തന്നെ കുവൈറ്റ് നടപ്പിലാക്കിയതാണ് ഈ നിയന്ത്രണം അനുസരിച്ച് പ്രവാസികൾക്ക് പ്രതിവർഷം ആയിരം ദിനാറോളം അധിക ചിലവും വന്നിട്ടുണ്ട്
എന്നാൽ വാർഷിക ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് 500 ദിനാർ വർക്ക് പെർമിറ്റിന് 250 ദിനാർ എന്നിങ്ങനെ ആണ് ചിലവായി വരുന്നത് ഇത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയാണ് ചെയ്തത് എന്നാൽ ഈ നിയന്ത്രണം ഡിസംബർ മാസത്തിൽ പിൻവലിച്ചതായും അറിയാൻ സാധിച്ചിട്ടുണ്ട് പുതിയ തീരുമാനം പ്രകാരം 60 വയസ്സ് കഴിഞ്ഞ പ്രവാസി തൊഴിലാളികൾക്ക് അധിക ഫീസ് നൽകാതെ തന്നെ അവരുടെ വർക്ക് പെർമിറ്റ് പുതുക്കുവാനോ അതല്ലെങ്കിൽ മറ്റൊരു തൊഴിലുടമയ്ക്ക് കീഴിലേക്ക് മാറുവാനോ സാധിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. പഴയ ഉത്തരവ് പിൻവലിച്ചത് പ്രവാസി തൊഴിലാളികൾക്ക് വലിയ ആശ്വാസമായി മാറുകയും ചെയ്തിട്ടുണ്ട്. കുവൈറ്റിൽ ഉള്ളവർക്ക് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ് ഈ നിയമ ഭേദഗതി.