യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച് യുവാവ്. അസമിലെ ഗുവാഹത്തിയിലെ ലേറ്റ് ഗേറ്റ് ഏരിയയിൽ വച്ചാണ് മൗസുമി ഗൊഗോയ് എന്ന യുവതിക്കുനേരെ ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിന് ശേഷം സ്വയം കുത്തിപരുക്കേൽപ്പിച്ച യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
രാവിലെയോടെ പുറത്തേക്ക് പോകാൻ ഓൺലൈൻ വഴി ടാക്സി ബുക്ക് ചെയ്ത യുവതി, വാഹനത്തിനായി വീടിനു പുറത്ത് വാഹനത്തിനായി കാത്തു നിൽക്കുമ്പോഴായിരുന്നു സംഭവം. മറ്റൊരു കാറിലെത്തിയ ഭൂപൻ ദാസ് യുവതിയെ കുത്തിക്കൊലപ്പെടുത്തി. സംഭവസ്ഥലത്തു നിന്ന് ക്ഷപ്പെട്ട ഭൂപൻദാസിനെ പിന്നീട് ഹൗസിങ് കോംപ്ലക്സ് ഏരിയയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് മൗസുമി ഗൊഗോയ് നേരത്തേ ഗുവാഹത്തിയിലെ പാൻ ബസാർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: woman stabbed to death