പോഷകഗുണമുള്ളതും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായതുമായ പഴവർഗമായതു കൊണ്ടു തന്നെ മുന്തിരിയെ ഹെൽത്തി ഡയറ്റിൽ നിന്ന് ഒരിക്കലും മാറ്റിനിർത്താനാവില്ല. ശരീരത്തിനാവശ്യമായ പോഷകങ്ങൾ നൽകുന്നത് കൂടാതെ ഹൃദ്രോഗം, ക്യാൻസർ പോലുള്ളവയെ ഒരു പരിധി വരെ അകറ്റി നിർത്താനും മുന്തിരി സഹായിക്കും.
ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാൻ മുന്തിരി നല്ലതാണെന്ന് പറയുന്നത് രക്തസമ്മർദവും, കൊളസ്‌ട്രോളും കുറയ്ക്കാൻ മുന്തിരി ബെസ്റ്റ് ആണ് എന്നത് കൊണ്ടാണ്. രക്തസമ്മർദം ആരോഗ്യപ്രദമായി നിലനിർത്താൻ പൊട്ടാസ്യത്തിനുള്ള പങ്ക് ചെറുതല്ല. ഇത് മുന്തിരിയിൽ ആവശ്യത്തിലധികം ഉണ്ട് താനും. രക്തധമനികൾ വിശാലമാക്കിയാണ് പൊട്ടാസ്യം ഇത് സാധ്യമാക്കുന്നത്. എന്നാൽ പൊട്ടാസ്യം അധികമായാലും ദോഷമാണ്. ഇത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാകും. അതുകൊണ്ട് ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം മുന്തിരി ദൈനംദിന ഭക്ഷണത്തിലുൾപ്പെടുന്നതാവും നല്ലത്.
മുന്തിരിയിലുള്ള ആന്റി ഓക്‌സിഡന്റുകൾ തന്നെയാണ് ക്യാൻസറിനെതിരെയും പ്രവർത്തിക്കുക. ക്യുവർസെറ്റിൻ, ആന്തോസയാനിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾക്ക് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. മുന്തിരി കാഴ്ചശക്തി വർധിപ്പിക്കും എന്നത് വളരെ മുമ്പ് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. എലികളിലാണ് ഇത്തരത്തിൽ പഠനം നടത്തിയത്.
മുന്തിരി വെറുതേ കഴിക്കുന്നതിനൊപ്പം മുന്തിരി ജ്യൂസായി കുടിക്കുന്നതും നല്ലതാണ്. അറിയാം മുന്തിരി ജ്യൂസിന്‍റെ ആരോഗ്യ ഗുണങ്ങള്‍…
ഒന്ന്…
പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് മുന്തിരി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ജ്യൂസ് ദിവസവും കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
രണ്ട്…
മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ചില ആന്റിഓക്‌സിഡന്റിന് വിവിധ ക്യാന്‍സര്‍ സാധ്യതകളെ തടയാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മൂന്ന്…
ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ കുറയ്‌ക്കാനും മുന്തിരി ജ്യൂസ സഹായിക്കും. കൂടാതെ മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാനും കഴിയും.
നാല്…
പൊട്ടാസ്യം ധാരാളം അടങ്ങിയ മുന്തിരി ജ്യൂസ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
അഞ്ച്…
മുന്തിരിയുടെ ഗ്ലൈസെമിക് ഇൻഡക്സ് സൂചിക കുറവാണ്. അതിനാല്‍ മിതമായ അളവില്‍ പ്രമേഹ രോഗികള്‍ക്ക് മുന്തിരി ജ്യൂസ് കുടിക്കാം.
ആറ്…
ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ജ്യൂസ് കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും
മലബന്ധത്തെ അകറ്റാനും സഹായിക്കും.
ഏഴ്…
വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ മുന്തിരി ജ്യൂസ് പതിവായി കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
എട്ട്…
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മുന്തിരി കഴിക്കുന്നത് നല്ലതാണ്. ചര്‍മ്മം തിളങ്ങാനും ദിവസവും മുന്തിരി ജ്യൂസ് കുടിക്കാം.
content highlight: benefits-of-grapes-juice