റിയാദ് : ഇന്ന് സൈബർ ലോകം വളരെ വലുതായി മാറിയിരിക്കുകയാണ് അറബ് ലോകത്തും സൈബർ സുരക്ഷയുടെ പ്രാധാന്യം വളരെ വലുതാണ് അത്തരത്തിൽ അറബ് ലോകത്തെ സൈബർ സുരക്ഷയുടെ ആസ്ഥാനമാക്കി സൗദി അറേബ്യൻ തലസ്ഥാനമായ റിയാദ് മാറിയിരിക്കുകയാണ്. കൗൺസിൽ ഓഫ് അറബ് സൈബർ സെക്യൂരിറ്റിയുടെ റിയാദിൽ ചേർന്ന് ആദ്യസമ്മേളനത്തിലാണ് ഈ ഒരു സുപ്രധാനമായ തീരുമാനം എടുത്തിരിക്കുന്നത്.
അറബ് രാജ്യങ്ങളുടെ സൈബർ സുരക്ഷാ വകുപ്പ് മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് അടുത്തിടെ ഈ ഒരു സമിതി നിലവിൽ വരുന്നത് അതിന്റെ ആദ്യ സമ്മേളനമാണ് റിയാദിൽ ചേർന്നിരിക്കുന്നത് വിവിധ അറബ് രാജ്യങ്ങളുടെ സൈബർ സുരക്ഷാ വകുപ്പ് മന്ത്രിമാർ തമ്മിൽ ഈ കാര്യത്തെക്കുറിച്ചുള്ള കരാറിൽ ഒപ്പ് വെച്ചിട്ടുമുണ്ട്.
സൗദി അറേബ്യ സമർപ്പിച്ച നിർദേശത്തെ അടിസ്ഥാനമാക്കിയാണ് അറബ് സൈബർ സുരക്ഷാ വകുപ്പ് മന്ത്രിമാരുടെ സമിതി രൂപവൽക്കരിക്കുന്നത് സൈബർ സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള അറബ് മന്ത്രിമാർ അടങ്ങുന്ന ഒരു വലിയ കൗൺസിൽ തന്നെയാണ് ഇത്. അറബി ലീഗിന്റെ പരിധിയിൽ ആയിരിക്കും ഇത് വരിക അറബി ലീഗിന് കീഴിലെ സൈബർ സെക്യൂരിറ്റി മന്ത്രിമാർ കൗൺസലിന്റെ കുടക്കീഴിൽ ആയിരിക്കും ഇത് പ്രവർത്തിക്കുന്നത്