തയാറാക്കുന്ന വിധം
ചക്ക ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് വേവിച്ചെടുക്കുക. പാനില്‍ എണ്ണ ഒഴിച്ച് ജീരകം,കടുക്,മല്ലി,ചതച്ച പച്ചമുളക്,ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ട് മിനിട്ട് വഴറ്റുക. ഇതിലേക്ക് വേവിച്ച ചക്ക ചേര്‍ക്കാം. മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് 5 മിനിട്ട് പാകം ചെയ്യാം. അടുപ്പില്‍ നിന്ന് എടുത്തശേഷം ചെറുനാരങ്ങ നീരും വിനാഗിരിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. അങ്ങനെ ചക്ക അച്ചാര്‍ തയ്യാര്‍.