ഇനി മഷ്‌റൂം വാങ്ങിക്കുമ്പോൾ ഒരുതവണ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ. കിടിലൻ സ്വാദാണ്. രുചികരമായ മഷ്‌റൂം ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
മഷ്‌റൂം കഴുകിയെടുത്ത് അരിഞ്ഞ് വെക്കുക. ഒരു ചീനച്ചട്ടി സ്റ്റൌ വില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ സവോള ചേര്‍ത്ത് വഴറ്റി ബ്രൌണ്‍ നിറമാവുമ്പോള്‍ പച്ചമുളകും കറിവേപ്പില യും കൂടി ചേര്‍ത്ത് വഴറ്റുക. ശേഷം മഞ്ഞള്‍പ്പൊടിയും, മല്ലിപ്പൊടിയും, മുളകുപൊടിയും വഴറ്റി അരിഞ്ഞ് വെച്ച മഷ്‌റൂം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മസാല പൊടികളുമായി നന്നായി യോജിപ്പിച്ചതിനു ശേഷം ഉപ്പ് ചേര്‍ത്ത് ഇളക്കി വെള്ളം ഇറങ്ങി വന്ന് തുടങ്ങുമ്പോള്‍ 2 മിനിറ്റ് ചെറിയ തീയില്‍ അടച്ച് വെച്ച് വേവിക്കുക. അതിനുശേഷം വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുത്ത് ഗരം മസാല പൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് സ്റ്റൌ ഓഫ് ചെയ്യാം. മഷ്‌റൂം ഫ്രൈ റെഡി.