റിയാദ് : ഏജന്റ് മുങ്ങിയതിനെത്തുടർന്ന് കേരളത്തിൽ നിന്ന് അടക്കമുള്ള ഉംറ തീർത്ഥാടകർ അടക്കമുള്ളവർ സൗദിയിൽ കുടുങ്ങിയിരിക്കുകയാണ്. കർണാടകയിലും കേരളത്തിലും നിന്നുള്ള 164ഓളം തീർത്ഥാടകരാണ് ഇപ്പോൾ സൗദിയിൽ കുടുങ്ങി കിടക്കുന്നത്. ഉംറ നിർവഹിക്കുവാൻ വേണ്ടി അഷറഫ് സഖാഫി എന്ന ഏജന്റ് വഴിയാണ് ഇവർ സൗദിയിൽ എത്തുന്നത് നിർവഹിച്ച ശേഷം ഡിസംബർ 26 27 തീയതികളിൽ നാട്ടിലേക്ക് മടങ്ങാനാണ് ഇവർ തീരുമാനിച്ചത് എന്നാൽ ഉംറ സംഘത്തെ മദീനയിൽ ഉപേക്ഷിച്ച് വിമാന ടിക്കറ്റ് ഹോട്ടൽ ബില്ലുകളും നൽകാതെ അഷറഫ് സഖാഫി കഴിഞ്ഞ 26ന് നാട്ടിലേക്ക് മുങ്ങി
തീർത്ഥാടകർ താമസിച്ചിരുന്ന ഹോട്ടൽ ബില്ല് തുക അടയ്ക്കാൻ അതിനാണ് പ്രായമായവരും രോഗികളും സ്ത്രീകളും ഉൾപ്പെടുന്ന സംഘം ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടിലാകുന്നത് ലഭിച്ചതിനെ തുടർന്ന് ഇവർക്ക് വിസ ഇഷ്യൂ ചെയ്ത സൗദികളെ സ്ഥാപനം ഇടപെട്ട് തീർത്ഥാടകർക്ക് രണ്ടു ദിവസത്തെ ഭക്ഷണവും താമസവും ക്രമീകരിച്ചിട്ടുണ്ട് ഒപ്പം തന്നെ വിമാന ടിക്കറ്റ് കൈമാറുകയും ചെയ്തു യാത്രക്കാരെ ബസ് മാർഗ്ഗം ദമാമിലെ വിമാനത്താവളത്തിൽ നേരിട്ട് എത്തിച്ച അവിടെ നിന്നും കോഴിക്കോട് കണ്ണൂർ ബംഗളൂരു എയർപോർട്ടുകളിലേക്ക് പോകുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയാണ് ചെയ്തത് മദീനയിൽ നിന്നും തീർത്ഥാടകർ കയറിയ ബസ് യാത്രാമധ്യേ ഏജന്റിന്റെ ആളുകൾ ഇടപെട്ട് ഇടയ്ക്ക് നിർത്തിച്ച് ഭക്ഷണം നൽകുകയായിരുന്നു. അങ്ങനെ ചെയ്തതുകൊണ്ട് തന്നെ ദമാം വിമാനത്താവളത്തിൽ എത്തിച്ചേരാൻ ഇവർക്ക് കാലതാമസം ഉണ്ടായി. ഏജന്റിനെ വിശ്വസിച്ചത് കൊണ്ടാണ് തങ്ങൾക്ക് ഈ അവസ്ഥ വന്നത് എന്നാണ് തീർത്ഥാടകർ ആരോപിക്കുന്നത്