വെള്ളിത്തിരയിൽ ചെയ്തതിലധികവും വില്ലൻ വേഷമാണെങ്കിലും നിരവധി ആരാധകരുടെ മനം കവർന്ന താരമാണ് സോനു സൂദ്. താരത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും ആരോഗ്യസംരക്ഷണവുമൊക്കെയാണ് ഇതിനെല്ലാം കാരണം. പുതിയ ചിത്രമായ ഫത്തേയുടെ പ്രമോഷൻ അഭിമുഖത്തിനിടെയാണ് താരം തന്റെ ഭക്ഷണ രീതിയെക്കുറിച്ച് പറഞ്ഞത്.
താൻ സമ്പൂർണ സസ്യാഹാരിയാണ്. ഒട്ടും രസമില്ലാത്തതാണ് തന്റെ ആഹാര ക്രമം. വീട്ടിൽ ആരെങ്കിലും വന്നാൽ ചോദിക്കുക താൻ കഴിക്കുന്നത് ആശുപത്രി ഭക്ഷണമാണോ എന്നാണ് ഇതാണ് കഴിക്കുന്നതെന്ന് അപ്പോഴവർക്ക് മറുപടി പറയും. നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തുവേണമെങ്കിലും കഴിക്കാം. വീട്ടിലെ മറ്റുള്ളവരെല്ലാം സസ്യേതര ഭക്ഷണം കഴിക്കും. എല്ലാവർക്കും അവരാഗ്രഹിക്കുന്നത് കഴിക്കാൻ കിട്ടും. അത്രയും മികച്ച പാചകക്കാരാണ് കൂടെയുള്ളതെന്നും സോനു സൂദ് പറഞ്ഞു.
ഈയിടെയാണ് ചപ്പാത്തി കഴിക്കുന്നത് പൂർണമായി നിർത്തിയത്. ഉച്ചയ്ക്കുശേഷം ഒരു ചെറിയ ബൗളിൽ ദാലും ചോറും കഴിക്കും. പ്രഭാത ഭക്ഷണമായി മുട്ടയുടെ വെള്ള കൊണ്ടുള്ള ഓംലറ്റ്, സലാഡ്, അവൊക്കാഡോ, വഴറ്റിയ പച്ചക്കറികൾ അല്ലെങ്കിൽ പപ്പായ എന്നിവയാണ് പതിവ്. ഞാൻ ആരോഗ്യപരമായി ഭക്ഷണം കഴിക്കും. ഡയറ്റിൽ ഒരു വീഴ്ചയും വരുത്തില്ല. വല്ലപ്പോഴും മക്കി കി റൊട്ടി കഴിക്കും. ആരോഗ്യ സംരക്ഷണത്തിൽ സ്ഥിരത പുലർത്തേണ്ടത് പ്രധാനമാണെന്നും താരം പറഞ്ഞു.
STORY HIGHLIGHT: sonu sood healthy lifestyle