എന്ത് കറിക്കാണെങ്കിലും അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സാധനങ്ങളിൽ ഒന്നായിരിക്കും തേങ്ങ. കറിയ്ക്ക് ആവശ്യമുള്ള തേങ്ങ ചിരകിയതിനു ശേഷം ബാക്കി വന്ന തേങ്ങാമുറി എല്ലാവരും ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. കേടാകാതെ ഫ്രഷ് ആയിരിക്കുവാനാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. എന്നാൽ രണ്ടു ദിവസം കഴിയുമ്പോൾ തേങ്ങയിൽ ഒരു നിറവ്യത്യാസം വരുന്നതായി കാണാൻ സാധിക്കും. മാത്രമല്ല ഒരു വഴുവഴുപ്പും ഉണ്ടാകും. തേങ്ങാമുറി എത്ര ദിവസം ഫ്രിഡ്ജിൽ വച്ചാലും ഫ്രഷ് ആയിരിക്കാൻ ഒരു ടിപ്പ് പറഞ്ഞു തരാം.
ഉപയോഗശേഷം തേങ്ങാമുറിയിൽ നല്ലവണ്ണം ഉപ്പ്പൊടി തേച്ച്പിടിപ്പിച്ച് ഫ്രിഡ്ജിൽ വയ്ക്കാം. കൂടാതെ ഒരു പാത്രത്തിൽ വെള്ളം എടുത്തിട്ട് അതിൽ ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം ഉപ്പ് പുരട്ടിയ തേങ്ങാമുറി ആ വെള്ളത്തിലിട്ട് അടച്ച് ഫ്രിഡ്ജിൽ വയ്ക്കാം. ഇങ്ങനെ ചെയ്താൽ എത്ര ദിവസം വേണമെങ്കിലും തേങ്ങ ഫ്രഷായി ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്.
തേങ്ങ തിരുമ്മി എടുക്കുകയെന്നത് വലിയ ടാസ്കാണ്. തലേന്ന് ചുരണ്ടി ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്. ഫ്രെഷായി തന്നെയിരിക്കും. ചുരണ്ടിയ തേങ്ങ അരമണിക്കൂറിലധികം പുറത്തുവച്ചാൽ കേടാകാൻ തുടങ്ങും. തേങ്ങ പിഴിഞ്ഞെടുത്ത പാൽ പുറത്തുവച്ചാലും ഇതേ പ്രശ്‌നമുണ്ട്. തേങ്ങയോ തേങ്ങാപ്പാലോ പിന്നീട് ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ അടച്ച പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്‌ക്കുക. പിറ്റേദിവസത്തേക്കു സൂക്ഷിക്കരുത്. അതേപോലെ ചുരണ്ടിയ തേങ്ങ വറുത്തിട്ട്, ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ചാലും നല്ലതായിരിക്കും. തേങ്ങാപ്പാൽ ഫ്രീസറിൽ സൂക്ഷിച്ചാലും കേടാകാതിരിക്കും.
CONTENT HIGHLIGHT: fresh coconut storage tips