പച്ചക്കായ തോരൻ തയാറാക്കിയാലോ?… | Thoran

പച്ച ഏത്തക്കായ വേവിച്ച് തണുത്തു കഴിഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കുന്ന സ്വാദ് ഏവർക്കും ഇഷ്ടപ്പെടും.

ചേരുവകൾ

പച്ചക്കായ് വലുത് – രണ്ട് എണ്ണം

പച്ചമുളക് – 2 എണ്ണം

ചെറിയ ഉള്ളി – 4 എണ്ണം

വെളുത്തുള്ളി – 2 എണ്ണം

തേങ്ങ – അര കപ്പ്

മഞ്ഞൾപ്പൊടി – അര ടീ സ്പൂൺ

മുളക് പൊടി – 1 ടീ സ്പൂൺ

ജീരകം – കാൽ ടീ സ്പൂൺ

കടുക്, ഉപ്പ്, കറിവേപ്പില – പാകത്തിന്

വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഏത്തക്കായ് തൊലിയോടുകൂടി തിളച്ച വെള്ളത്തിലിട്ട് 5 മിനിറ്റ് തിളപ്പിക്കുക. തൊലി കറുപ്പ് നിറം വരണം. അതു കോരിയെടുത്ത് തണുക്കാൻ വയ്ക്കുക. പിന്നീട് ഗ്രേറ്റ് ചെയ്ത് എടുക്കണം.

തേങ്ങയും മുളക്, മഞ്ഞൾ, ജീരകം, ഉള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചു വയ്ക്കണം.

ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിയാൽ കറിവേപ്പിലയും ഇട്ട് ചതച്ച തേങ്ങ ഇടണം. അതിനു ശേഷം തൊലികളഞ്ഞ ഗ്രേറ്റ് ചെയ്ത കായ് ഇട്ടുകൊടുക്കണം. നന്നായി ഇളക്കി യോജിപ്പിക്കണം. കുറച്ചു വെള്ളം തളിച്ച് ഇളക്കി തട്ടിപ്പൊത്തി മൂടിവച്ച് 5 മിനിറ്റ് വേവിക്കണം. പാകത്തിന് ഉപ്പും ചേർത്തുകൊടുക്കണം. പിന്നീട് മൂടി തുറന്നുവച്ച് ഇളക്കി ഉലർത്തിയെടുക്കുക.

Content highlight: Pacha kaaya thoran