Pravasi

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സൗദിയിൽ മരണപ്പെട്ടു

റിയാദ് : ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ വാർത്തകൾ വളരെയധികം വർദ്ധിച്ചു വരികയാണ് ഗൾഫിൽ.. അത്തരത്തിൽ ഒരു വാർത്തയാണ് റിയാദിൽ നിന്നും പുറത്തു വരുന്നത് ഹൃദയാഘാതം മൂലം മലയാളി മരിച്ചു എന്നതാണ് ഈ വാർത്ത സൗദിയിലെ മധ്യപ്രദേശിയിലാണ് ഈ മരണം നടന്നിരിക്കുന്നത്.. മലപ്പുറം കൊണ്ടോട്ടി തുറക്കൽ ചെമ്മലപറമ്പ് സ്വദേശിയായ ഹാരിസ് ആണ് മരണപ്പെട്ടത് . ഇദ്ദേഹത്തിന് 43 വയസ്സായിരുന്നു.. റിയാദിൽ നിന്നും 150 കിലോമീറ്റർ അകലെ ഹുത്ത ബനീ തമീമിൽ വച്ചാണ് ഹാരിസ് മരിക്കുന്നത്.. മൃതദേഹം ഇവിടെ തന്നെയുള്ള ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

 

ഹുത്ത ബനി, തമീമിൽ അജ്‌ഫാൻ എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു ഹാരിസ്. പിതാവ് മുഹമ്മദ് മുസ്തഫ മാതാവ് ബിരിയുമ്മ ഭാര്യ സഫാന മകൻ ഷിഫിൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ ഒക്കെ തന്നെ പൂർത്തിയാക്കിയിട്ടുണ്ട് മലപ്പുറം ജില്ല വെൽഫെയർ വിങ്ങിന്റെയും അൽ ഖർജ കെ എം സി വെൽഫെയർ വിങ്ങിന്റെയും പ്രവർത്തകരും രംഗത്തുണ്ട്

Latest News