ചേരുവകൾ
ബസുമതി അരി 250 ഗ്രാം
പൈനാപ്പിൾ കഷണം ഒരു കപ്പ്
സവാള ഒരെണ്ണം
തക്കാളി ഒരെണ്ണം
കേബേജ് മുക്കാൽ കപ്പ്
ക്യാരറ്റ് മുക്കാൽ കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
ഉപ്പ് പാകത്തിന്
നെയ്യ് മൂന്ന് ടേബിൾ സ്പൂൺ
സോയാസോസ് ഒരു ടീസ്പൂൺ
മല്ലിയില രണ്ട് തണ്ട്
കുരുമുളക് ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
അരി വേവിച്ചു വെക്കുക. ചൂടായ പാത്രത്തിൽ നെയ്യ് ഒഴിച്ച് കുരുമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇതിൽ സവാള കാബേജ് കാരറ്റ് എന്നിവ വഴറ്റുക. പാകത്തിന് ഉപ്പ് സോയാസോസ് ചേർക്കുക. വേവിച്ചു വെച്ചിരിക്കുന്ന ചോറ് ചേർക്കുക. മല്ലിയില അരിഞ്ഞത് ചേർത്ത് ഇറക്കി വയ്ക്കുക.