Beauty Tips

ബാക്കി വരുന്ന തേയില കൊണ്ട് മുടി സമൃദ്ധമായി വളർത്താം

ചായ തിളപ്പിക്കുമ്പോൾ പലപ്പോഴും ഒരുപാട് തേയില ബാക്കിയായി മാറാറുണ്ട് ഇത് പലപ്പോഴും വേസ്റ്റ് ബാസ്ക്കറ്റിലേക്ക് തട്ടാറാണ് പതിവ് എന്നാൽ ഇനി മുതൽ അങ്ങനെ ചെയ്യേണ്ട ബാക്കിയായി തേയില കൊണ്ട് നമുക്ക് കിടിലൻ ഹെയർ പാക്ക് ഉണ്ടാക്കാം തലമുടിയുടെ കൊഴിച്ചിൽ മുതൽ നര വരെ മാറാൻ ഈ തേയിലയ്ക്ക് സാധിക്കുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് സത്യത്തിൽ തലമുടിയുടെ പല പ്രശ്നങ്ങൾക്കും ഉള്ള വലിയൊരു പരിഹാരമാർഗ്ഗം തന്നെയാണ് ഈ തേയിലപ്പൊടി മുടികൊഴിച്ചിൽ അകറ്റുന്നതിനും നര ഇല്ലാതാക്കുവാനും ഒക്കെ തേയില പൊടിക്ക് സാധിക്കും

എങ്ങനെ മുടിയിൽ ഉപയോഗിക്കാം

രണ്ട് കപ്പ് വെള്ളത്തിൽ ബാക്കി വരുന്ന തേയില ഒന്നുകൂടി തിളപ്പിക്കുക ശേഷം ഈ വെള്ളം തണുത്തതിനു ശേഷം തലമുടി കഴുകാൻ ഉപയോഗിക്കുക ഇനി എന്നെ ഉപയോഗിക്കുന്നവർ ആണെങ്കിൽ അരച്ചെടുത്ത മൈലാഞ്ചിയിലേക്ക് തേയിലപ്പൊടി ചേർത്ത് യോജിപ്പിക്കാവുന്നതാണ് 20 മിനിറ്റ് എങ്കിലും മുടിയിൽ പുരട്ടി വെയ്ക്കുകയും വെള്ളത്തിൽ കഴിവുകയും വേണം

മറ്റു ഹെയർ പാക്കുകൾ

  1. തുല്യ അളവിൽ തൈരും തേനും തേയിലയും എടുക്കുക ശേഷം ഇത് നന്നായി യോജിപ്പിക്കുക ഈ മിശ്രിതം ഒരു 20 മിനിറ്റ് എങ്കിലും തലമുടിയിൽ പുരട്ടി വയ്ക്കാവുന്നതാണ് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക
  2. ചെറു ചൂടുള്ള വെളിച്ചെണ്ണയിലേക്ക് അല്പം തേയില പൊടി കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഇത് തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്ത് 10 മിനിറ്റിനു ശേഷം കഴുകി കളയുക