ചേരുവകൾ
ഇഡ്ഡലി
ഉപ്പ്
അരിപൊടി 2 tsp
സവാള 1
പച്ചമുളക് 2
വേപ്പില
കുരുമുളക്
ഇഞ്ചി
തയ്യാറാക്കുന്ന വിധം
ഇഡ്ഡലി ജാറിലേക്ക് പൊട്ടിച്ചിടുകഅതിലേക്ക് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക അതിലെക്ക് സവാള അരിഞ്ഞത്, പച്ചമുളക്, കുരുമുളക്, ഇഞ്ചി ഇട്ടു ഒന്ന് കൂടെ അടിച്ചെടുക്കുകഒരു പത്രത്തിലേക്ക് പകർത്തി അതിലേക്ക് രണ്ടു സ്പൂൺ അരിപൊടി, ഒരു നുള്ള് മഞ്ഞപ്പൊടിയും വേപ്പിലയും ഉപ്പ് ഇട്ടു നന്നായി കുഴച്ചെടുക്കുക (വെള്ളം ചേർക്കണ്ട )കയ്യിൽ വെള്ളം /ഓയിൽ ആക്കി ഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടി ചൂടായ ചട്ടിയിൽ ഓയിൽ ഒഴിച്ചു പൊരിച്ചെടുക്കുകചട്ട്ണിയുടെയോ സാമ്പാറിന്റെയോ കൂടെ അല്ലെങ്കിൽ വെറുതെയായാലും കഴിക്കാൻ പറ്റുന്ന സൂപ്പർ ഇഡ്ഡലിപൊരി റെഡി..