തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ഉയര്‍ന്നുവന്ന പെട്ടി വിവാദത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രസ്താവന നടത്തിയതിനാണ് നടപടി.
കൃഷ്ണദാസിന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നുവെന്നും പ്രസ്താവന പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതി ഉണ്ടാക്കിയെന്നും സിപിഎം വിലയിരുത്തുന്നു.
വയനാട് ഡിസിസി ട്രഷറുടെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിപിഎം വിഷയം ജനങ്ങളിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പാണ്. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സർക്കാറിനും പാർട്ടിക്കും എതിരായ പ്രചാര വേലകൾ പഴയത് പോലെ ഫലിക്കുന്നില്ല എന്നാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് കൂടിയത് തെളിയിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.