ചപ്പാത്തി ബാക്കി വന്നാൽ ഒരു ഓംലെറ്റും റെഡിയാക്കി ഉള്ളിൽ വെച്ച് കഴിച്ചു നോക്കൂ. കുട്ടികളുടെ സ്നാക് ബോക്സിലേയ്ക്ക് നൽകാൻ പറ്റിയ ഒരു ഹെൽത്തി വെറൈറ്റി ഭക്ഷണം കൂടിയാണിത്.
ചേരുവകള്‍
- ചപ്പാത്തി- 3 എണ്ണം
- സവാള- 1 എണ്ണം
- കാരറ്റ്- ആവശ്യത്തിന്
- കാപ്സിക്കം- ആവശ്യത്തിന്
- വെള്ളരിക്ക – ആവശ്യത്തിന്
- പച്ചമുളക്- 1 എണ്ണം
- മല്ലിയില- 1/2 കപ്പ്
- നാരങ്ങ നീര്- 1/2 ടീസ്പൂണ്‍
- ഉപ്പ് – 1/2 ടീ സ്പൂണ്‍
- കുരുമുളകുപൊടി – 1/4ടീസ്പൂണ്‍
- മുട്ട – 3 എണ്ണം
- എണ്ണ – 1 1/2 ടീ സ്പൂണ്‍
- മയോന്നൈസ്- 2 ടേബിള്‍സ്പൂണ്‍
- തക്കാളി സോസ്- 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
- ഇടത്തരം വലിപ്പമുള്ള ഒരു സവാള, ആവശ്യത്തിന് കാപ്സിക്കം, ഒരു പച്ചമുളക്, എന്നിവയിലേക്ക് അര കപ്പ് മല്ലിയില, കാൽ ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ
- നാരങ്ങാ നീര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കാം.
- അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ പുരട്ടാം അതിലേക്ക് മുട്ട ഒഴിച്ച് ഇരുവശങ്ങളും വേവിച്ചെടുക്കാം.
- അതിനു മുകളിലായി ഒരു ചപ്പാത്തി വയ്ക്കാം.
- ശേഷം അടുപ്പണച്ച് ചപ്പാത്തിയുടെ മുകളിൽ രണ്ട് ടേബിൾസ്പൂൺ മയോന്നൈസ് പുരട്ടാം,
- അരിഞ്ഞെടുത്ത പച്ചക്കറികൾ അതിനു മുകളിലായി വയ്ക്കാം.
- അതിലേക്ക് രണ്ട് ടേബിൾസ്പൂൺ തക്കാളി സോസ് ചേർത്ത് മടക്കിയെടുക്കാം.
content highlight: egg-roll-with-left-over-chapati