Recipe

ബാക്കി വന്ന ചപ്പാത്തിയുണ്ടോ ? കിടിലൻ മേക്കോവർ നൽകിയാലോ…| egg-roll-with-left-over-chapati

ചപ്പാത്തി ബാക്കി വന്നാൽ ഒരു ഓംലെറ്റും റെഡിയാക്കി ഉള്ളിൽ വെച്ച് കഴിച്ചു നോക്കൂ. കുട്ടികളുടെ സ്നാക് ബോക്സിലേയ്ക്ക് നൽകാൻ പറ്റിയ ഒരു ഹെൽത്തി വെറൈറ്റി ഭക്ഷണം കൂടിയാണിത്.

ചേരുവകള്‍

  • ചപ്പാത്തി- 3 എണ്ണം
  • സവാള- 1 എണ്ണം
  • കാരറ്റ്- ആവശ്യത്തിന്
  • കാപ്‌സിക്കം- ആവശ്യത്തിന്
  • വെള്ളരിക്ക – ആവശ്യത്തിന്
  • പച്ചമുളക്- 1 എണ്ണം
  • മല്ലിയില- 1/2 കപ്പ്
  • നാരങ്ങ നീര്- 1/2 ടീസ്പൂണ്‍
  • ഉപ്പ് – 1/2 ടീ സ്പൂണ്‍
  • കുരുമുളകുപൊടി – 1/4ടീസ്പൂണ്‍
  • മുട്ട – 3 എണ്ണം
  • എണ്ണ – 1 1/2 ടീ സ്പൂണ്‍
  • മയോന്നൈസ്- 2 ടേബിള്‍സ്പൂണ്‍
  • തക്കാളി സോസ്- 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

  • ഇടത്തരം വലിപ്പമുള്ള ഒരു സവാള, ആവശ്യത്തിന് കാപ്സിക്കം, ഒരു പച്ചമുളക്, എന്നിവയിലേക്ക് അര കപ്പ് മല്ലിയില, കാൽ ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ
  • നാരങ്ങാ നീര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
  • ഒരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കാം.
  • അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ പുരട്ടാം അതിലേക്ക് മുട്ട ഒഴിച്ച് ഇരുവശങ്ങളും വേവിച്ചെടുക്കാം.
  • അതിനു മുകളിലായി ഒരു ചപ്പാത്തി വയ്ക്കാം.
  • ശേഷം അടുപ്പണച്ച് ചപ്പാത്തിയുടെ മുകളിൽ രണ്ട് ടേബിൾസ്പൂൺ മയോന്നൈസ് പുരട്ടാം,
  • അരിഞ്ഞെടുത്ത പച്ചക്കറികൾ അതിനു മുകളിലായി വയ്ക്കാം.
  • അതിലേക്ക് രണ്ട് ടേബിൾസ്പൂൺ തക്കാളി സോസ് ചേർത്ത് മടക്കിയെടുക്കാം.

content highlight: egg-roll-with-left-over-chapati