കൊച്ചി: ആകര്‍ഷകമായ വില കിഴിവുകളുമായി സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്ലിയിലും 50 ശതമാനം കിഴിവില്‍ ഷോപ്പിങ് ഉത്സവത്തിന് ഇന്ന് തുടക്കം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാർ വൈമാളിലും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളും 50% ഓഫറുകള്‍ ലഭിക്കുന്നത്. ലുലു ഓണ്‍ സെയിലിന് ഒപ്പം തന്നെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ ഫ്ളാറ്റ് ഫിഫ്റ്റി സെയിലുമാണ് ഇന്നു മുതല്‍ 12 വരെ ലുലുമാളുകളിലും ലുലു ഡെയ്ലികളിലും നടക്കുന്നത്. എന്‍ഡ് ഓഫ് സീസണ്‍ സെയിലുടെ ലുലു ഫാഷന്‍ സ്റ്റോറില്‍ വില കിഴിവ് ഈ മാസം 19വരെ ലഭിക്കും.
അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള്‍ ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകും. കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും. ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും 50 ശതമാനം കിഴിവില്‍ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാന്‍ സാധിക്കും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ് അടക്കമുള്ള എല്ലാ ഷോപ്പുകളിലും വിലക്കിഴിവിലുടെ ഷോപ്പിങ് നടത്താന്‍ ഓഫറിലുടെ സാധിക്കും.
ലുലു ഫാഷനിലും മികച്ച ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാന്‍ഡുകള്‍ക്ക് പുറമേ അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. ജുവലറി, സെപ്ക്സ്, കോസ്മെറ്റിക്സ് ആന്‍ഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാം. ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ജനുവരി ഇന്ന് മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. കൊച്ചി ലുലുമാളിലെ ഓഫര്‍ കാലം കണക്കിലെടുത്ത് മെട്രോ സര്‍വീസ് രാത്രി 12 വരെ നടത്തും. എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി തുടങ്ങിയ വില്‍പ്പന 19 വരെ നടക്കും. Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഷോപ്പിങ് നടത്താന്‍ സാധിക്കും.
പടം അടികുറിയിപ്പ്
50 ശതമാനം കിഴിവുമായി സംസ്ഥാനത്തെ ലുലുമാളുകളില്‍ ഇന്നുമുതൽ തുടങ്ങുന്ന
ഷോപ്പിങ്ങിന് ഉൽസവത്തിന് ഒരുങ്ങിയ കൊച്ചി ലുലുമാൾ.
ലുലുവിന്റെ മാളുകളിലും ലുലു ഡെയ്‌ലികളിലും വില കുറവ് വിൽപ്പന നടക്കുന്നത്.
content highlight : luluhypermarket-end-of-season-sale