കര്‍ണാടകത്തിലേക്കുള്ള യാത്രാക്കൂലി 16.5 ശതമാനംവരെ വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ആര്.ടി.സി. ഉടന്‍തന്നെ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിമുതല്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കെ.എസ്.ആര്.ടി.സി.യും നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് അവരുടെ ബസുകളില്‍ 14 മുതല്‍ 16.5 ശതമാനംവരെയാണ് നിരക്കു വര്‍ധിപ്പിച്ചത്. ഓര്‍ഡിനറി ബസുകളിലാണ് 14 ശതമാനം വര്‍ധന. രാജഹംസ, ഐരാവത്, മള്‍ട്ടി ആക്സില്‍ ബസുകള്‍, കൊറോണ സ്ലീപ്പറുകള്‍, ഫ്ലൈബസ്, അംബാരി, നോണ്‍ എ.സി. സ്ലീപ്പര്‍ തുടങ്ങിയ അന്തസ്സംസ്ഥാന ആഡംബര സര്‍വീസുകള്‍ക്ക്, ബസിന്റെ ക്ലാസ് അനുസരിച്ചാണ് 16.5 ശതമാനംവരെ വര്‍ധന.
കര്‍ണാടകത്തിലെ നിരക്കുവര്‍ധന കേരളത്തിന് ബാധകമല്ലെങ്കിലും അന്തസ്സംസ്ഥാന സര്‍വീസുകള്‍ക്ക് ബാധകമാണ്. നിരക്കുവര്‍ധനയുടെ കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ തമ്മില്‍ ധാരണയുണ്ട്.
STORY HIGHLIGHT: ksrtc fare hike