യാഷിന്റെ ടോക്സിക്കിന് പുതിയ റെക്കോഡ് ! 13 മണിക്കൂറില്‍ ‘പുഷ്പ’ മുട്ടുമടക്കി

വന്‍ വിജയം നേടിയ കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യാഷ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടോക്സിക്’. ഗീതു മോഹന്‍ദാസ് ആണ് ചിത്രത്തിന്‍റെ സംവിധാനം. യഷിന്‍റെ പിറന്നാള്‍ ദിനമായ ഇന്നാണ് ചിത്രത്തിന്‍റെ വീഡിയോ ദൃശ്യങ്ങളില്‍ ചിലത് ആദ്യമായി പുറത്തെത്തിയത്. ബര്‍ത്ത്ഡേ പീക്ക് എന്ന പേരിലാണ് നിര്‍മ്മാതാക്കള്‍ വീഡിയോ പുറത്തുവിട്ടത്. വീഡിയോയിൽ ഒരു പാര്‍ട്ടിയില്‍ തന്‍റെ സ്ഥിരം സ്വാഗില്‍ എത്തുന്ന യാഷിനെയാണ് കാണിച്ചിരിക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും റെക്കോഡുകള്‍ തകര്‍ക്കുകയും ചെയ്തു.

ടോക്സിക് ഗ്ലിംപ്സ് വീഡിയോ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കാഴ്ചകളുള്ള ഗ്ലിംപ്സ് വീഡിയോ എന്ന റെക്കോർഡ് നേടിയിട്ടുണ്ട്. മുമ്പ് അല്ലു അർജുന്‍റെ പുഷ്പ 2 ഹിന്ദി വേർഷൻ ഗ്ലിംപ്സ് വീഡിയോ 24 മണിക്കൂറിനുള്ളിൽ 27.67 മില്യൺ കാഴ്ചകൾ നേടി റെക്കോർഡ് നേടിയിരുന്നു. ടോക്സിക് ഗ്ലിംപ്സ് വീഡിയോ ആ റെക്കോർഡ് 13 മണിക്കൂറിനുള്ളിൽ മറികടന്നു ടോക്സിക്കിന്‍റെ ഗ്ലിംപ്സ് വീഡിയോ. ഇന്ത്യയിലെ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കാഴ്ചകളുള്ള ഗ്ലിംപ്സ് വീഡിയോ എന്ന നിലയിൽ ടോക്സിക് ഒന്നാമതാണ്.

അതേസമയം കൈയടികള്‍ക്കൊപ്പം വിമര്‍ശനങ്ങളും ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. വീഡിയോ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിനിമാപ്രേമികളില്‍ ചിലര്‍ പറയുമ്പോള്‍ കസബ അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത നിഥിന്‍ രണ്‍ജി പണിക്കരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഈ ദൃശ്യങ്ങള്‍ ഇറങ്ങിയതിന് പിന്നാലെ ഗീതു മോഹന്‍ദാസ് തന്‍റെ സോഷ്യല്‍ മീഡിയ വഴി ഒരു കുറിപ്പ് പങ്കിട്ടിരുന്നു. വിവാദങ്ങള്‍ക്ക് മറുപടി എന്ന നിലയില്‍ അല്ല കുറിപ്പെങ്കിലും യാഷിനെപ്പോലെ ഒരു വലിയ താരവുമായി തന്‍റെ ചിത്രം എങ്ങനെയാണ് സംഭവിച്ചത് എന്ന സൂചനകള്‍ ഗീതു കുറിപ്പില്‍ നല്‍കുന്നുണ്ട്. രണ്ട് വ്യത്യസ്തമായ ലോകങ്ങള്‍ യോജിക്കുകയാണെന്നും. കലപരമായി ഒരു കോമേഷ്യല്‍ കഥ പറയാനുള്ള ശ്രമമാണ് നടത്തുന്നത് എന്നാണ് ഗീതു പോസ്റ്റില്‍ പറയുന്നത്.

കെജിഎഫ് നായകന്‍റെ അടുത്ത ചിത്രം എന്ന നിലയില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിരിക്കുന്ന ചിത്രമാണ് ടോക്സിക്. രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം. കെവിഎന്‍ പ്രൊഡക്ഷനാണ് നിര്‍മ്മാണം.