Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഒന്നിനി, ശ്രുതി താഴ്ത്തി, പാടുക പൂങ്കുയിലേ…എന്നോമലുറക്കമായ് ഉണര്‍ത്തരുതേ…എന്നോമലുറക്കമായ് ഉണര്‍ത്തരുതേ…

ഭൂമിയില്‍ അനശ്വര ഗാനങ്ങള്‍ ബാക്കിയായി വിട, ഭാവഗായകാ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 10, 2025, 12:07 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ന് പാടാനാകില്ലെന്ന് പാട്ടുകാരെല്ലാം പറയുന്നു. കാരണം, പാടുന്ന പാട്ടുകള്‍ക്കൊന്നും പാട്ടിനൊത്തുള്ള ഭാവമോ താളമോ കിട്ടുന്നില്ല. തൊണ്ടകള്‍ ഇടറുന്നുണ്ട്. മുഴുമിപ്പിക്കാനാകാത്ത പാട്ടുകള്‍ക്കെല്ലാം അവധി നല്‍കി എല്ലാവരും തൃശൂരിലേക്ക് വണ്ടി കയറുകയാണ്. മലയാളത്തിന്റെ, കേരളക്കരയുടെ ഏക ഭാവഗായകനായ പി. ജയചന്ദ്രനെ അവസാനമായി ഒന്നുകാണാന്‍. ആ പാദങ്ങളില്‍ തൊട്ടു നമസ്‌ക്കരിക്കാന്‍. എന്നും ഒരേ സ്വരത്തില്‍ പാടുന്ന കേരളത്തിലെ പൂങ്കുയിലുകളെല്ലാം ശ്രുതി താഴ്ത്തി പാടുകയാണെന്ന് തോന്നിപ്പോകും. കാരണം, അവരുടെ ഒാമലാള്‍ ഒരിക്കലും ഉണരാത്ത ഉറക്കത്തിലാണ്. ഒ.എന്‍.വി കുറുപ്പിന്റെ വരികളില്‍ ജി. ദേവരാജന്റെ സംഗീതത്തില്‍ കാലങ്ങള്‍ക്കു മുമ്പേ പാടിവെച്ചിരുന്നതാണ് ആ ലളിതമായ ഗാനം. പാടിയ പാട്ടുകളെല്ലാം അനശ്വരമായവയാണ്. പാട്ടുകാരന്‍ സ്വര്‍ഗത്തിലേക്ക് യാത്രയുമായിരിക്കുന്നു. വിട, കേരളത്തിന്റെ ഭാവഗായകാ…

പാട്ടുകളുടെ രാജാവായ യേശുദാസ് ശബ്ദഗാംഭീര്യം കൊണ്ട് മുന്നേറിയപ്പോള്‍ ആലാപനത്തിലെ ഭാവാത്മകത കൊണ്ട് മലയാളിയുടെ മാനസ്സില്‍ ചക്രവര്‍ത്തിയായി മാറിയ ഗായകനാണ് പി. ജയചന്ദ്രന്‍. മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവഗായകന്‍ ജയചന്ദ്രന്‍ വിടവാങ്ങുമ്പോള്‍ ഭൂമിയില്‍ ബാക്കിയാകുന്നത് അനശ്വരമായ ഗാനങ്ങളാണ്. കഥാസന്ദര്‍ഭവും കഥാപാത്രങ്ങളുടെ വൈകാരികതയെയും തിരിച്ചറിഞ്ഞ് ഭാവമധുരമായി അദ്ദേഹം പാടിവെച്ച ഓരോ പാട്ടുകളും കല്ലില്‍കൊത്തിയ വിഗ്രഹങ്ങള്‍ പോലെ ആരാധനാ പാത്രങ്ങളാണ്. അവ മലയാള മനസ്സുകളെ അത്രയേറെ സ്വാധീനിച്ചിട്ടുണ്ട്. ആ ഭാവ ഗായകന് അന്ത്യയാത്രാ മൊഴി നല്‍കാനൊരുങ്ങുകയാണ് കേരളം.

ഇന്ന് രാവിലെ 8 മണി മുതല്‍ 10 മണിവരെ പൂങ്കുന്നത്തെ വീട്ടിലും പിന്നാലെ സംഗീതനാടക അക്കാദമി തീയേറ്ററിലും പൊതുദര്‍ശനത്തിന് വെയ്ക്കും. 12 മണിയോടെ വീണ്ടും തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാരം നാളെ ചേന്ദമംഗലത്തെ പാലിയം വീട്ടില്‍ നടക്കും. നാളെ വൈകിട്ട് 3.30നാണ് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌ക്കാരം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പി ജയചന്ദ്രനെ ഒരുനോക്ക് കാണാന്‍ തൃശൂരിലേക്ക് ഒഴുകുകയാണ്. കേരളത്തിലെ ഓരോ വീടുകളിലും ഭാവഗായകന്‍ അനശ്വരമാക്കിയ പാട്ടുകള്‍ വീണ്ടും മുഴങ്ങുകയാണ്.

ഇന്നലെ രാത്രി 7.45 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വര്‍ഷങ്ങളായി സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. സംഗീതജ്ഞന്‍ തൃപ്പൂണിത്തുറ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി 1944ല്‍ എറണാകുളം രവിപുരത്താണു ജനനം. പിന്നീട് ഇരിങ്ങാലക്കുടയിലേക്കു താമസം മാറ്റി. തൃശൂര്‍ പൂങ്കുന്നം സീതാറാം മില്‍ ലെയ്‌നിലെ വിസ്മയ ഫ്‌ളാറ്റിലായിരുന്നു താമസം.

മികച്ച മൃദംഗവാദകന്‍ കൂടിയായ ജയചന്ദ്രന്‍ സ്‌കൂള്‍തലത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍നിന്ന് സുവോളജിയില്‍ ബിരുദം നേടിയശേഷം ചെന്നൈയിലേക്കുപോയി. 1965ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തില്‍ ഒരു മുല്ലപ്പൂമാമലയാളം എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. എന്നാല്‍ ജി. ദേവരാജന്‍-പി. ഭാസ്‌കരന്‍ കൂട്ടുകെട്ടില്‍ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി…’ എന്ന ഗാനമാലപിച്ചതോടെ പിന്നണി ഗാനരംഗത്ത് അസാമാന്യ വൈഭവത്തോടെ ചുവടുറപ്പിച്ചു.

ReadAlso:

തരൂര്‍ ഇനി കോണ്‍ഗ്രസില്‍ എത്രനാള്‍ ?: ‘പുറത്തു’ പോക്കിന് ഊര്‍ജ്ജം നല്‍കാന്‍ അടിയന്തിരാവസ്ഥാ ലേഖനം കൂട്ട് ?; എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ നീക്കങ്ങള്‍ ?

ഡയസ്‌നോണ്‍ വെറും നാടകം: KSRTC ഓടുമെന്ന് പറഞ്ഞത് മന്ത്രിയുടെ നാടക ഡയലോഗ്; ഡ്യൂട്ടിക്കെത്തിയവരെ തടഞ്ഞിട്ടും പോലീസ് സഹായമില്ല; ഇന്നത്തെ KSRTC നഷ്ടം ആരുടെ കണക്കില്‍ കൊള്ളിക്കും മന്ത്രീ ?

KSRTC കേന്ദ്രത്തിന് എതിരല്ലേ ?: സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പണി മുടക്കില്‍ KSRTC ഇല്ലേ; മന്ത്രി ഗണേഷ് കുമാറിന് എന്തു പറ്റിയെന്ന് യൂണിയന്‍കാര്‍ ?; നോട്ടീസൊന്നും കിട്ടിയില്ലെന്ന് മന്ത്രിയും; അടുത്ത മാസത്തെ ശമ്പളത്തില്‍ ഒരു ദിവസത്തെ കൂലി കുറയ്ക്കുമോ ?

ഇനിയുള്ള ജീവിതം പത്മനാഭന്റെ മണ്ണിലോ ?: തിരിച്ചു പോകാന്‍ മനസ്സില്ലെന്ന് ബ്രിട്ടീഷ് ഫൈറ്റര്‍ ജെറ്റ് F-35; വിമാനത്തെ ഹാംഗര്‍ യൂണിറ്റിലേക്കു മാറ്റി; അതീവ രഹസ്യമായി തകരാര്‍ പരിഹരിക്കാല്‍

പ്രവചനം ‘ചീറ്റി’:എല്ലാ ദിവസവും പോലെ ജൂലായ് 5ഉം; റിയോ തത്സുകിയുടെ പ്രവചനത്തില്‍ ഒന്നും സംഭവിക്കാതെ ജപ്പാന്‍; എവിടേയും ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല; ശാസ്ത്രത്തിന്റെ പിന്‍ബലമില്ലാത്ത പൊട്ടത്തരമോ; ആരാണ് റിയോ തത്സുകി ?

പിന്നീട് അരനൂറ്റാണ്ട് മലയാളി അദ്ദേഹത്തെ കേട്ടു. ‘കേവലം മര്‍ത്യഭാഷ കേള്‍ക്കാത്ത’ പോലുള്ള അനശ്വരഗാനങ്ങളാല്‍ പഴയകാലത്തെ ത്രസിപ്പിച്ചപോലെ ‘പൂേവ പൂവേ പാലപ്പൂവേ, ‘പൊടിമീശ മുളയ്ക്കണ പ്രായം,’ ‘ശാരദാംബരം…’ തുടങ്ങിയ പാട്ടുകളിലൂടെ പുതിയകാലത്തിനും അദ്ദേഹം പ്രിയങ്കരനായി. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2021ലെ ജെ.സി. ഡാനിയേല്‍ പുരസ്‌ക്കാരം, മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌ക്കാരം, അഞ്ചുതവണ സംസ്ഥാന പുരസ്‌ക്കാരം. നാലുതവണ തമിഴ്‌നാട് സംസ്ഥാന പുരസ്‌ക്കാരം, തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം, ‘സ്വരലയ കൈരളി യേശുദാസ് പുരസ്‌ക്കാരം എന്നിവയിലൂടെ പലതവണ അദ്ദേഹം ആദരിക്കപ്പെട്ടു. ഭാര്യ: ലളിത. മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്. സഹോദരങ്ങള്‍: കൃഷ്ണകുമാര്‍, ജയന്തി, പരേതരായ സുധാകരന്‍, സരസിജ.

1958ല്‍ ആദ്യ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മൃദംഗത്തില്‍ ഒന്നാം സ്ഥാനവും ലളിതഗാനത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാമത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടിയ ശേഷം മദ്രാസില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കു കയറി. ചലച്ചിത്രഗാനാലാപനത്തില്‍ ശ്രദ്ധേയനായതോടെ ജോലി ഉപേക്ഷിച്ചു. ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, സിനിമാ രംഗത്തെ പ്രമുഖര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങള്‍ പി. ജയചന്ദ്രന്‍ പാടിയിട്ടുണ്ട്.

പാലിയത്ത് ജയചന്ദ്രക്കുട്ടന്‍ എന്നാണ് മുഴുവന്‍ പേര്. പാട്ടില്‍ നിറഞ്ഞുതുളുമ്പുന്ന കേരളീയതയാണ് ഒരു ഗായകനെന്ന രീതിയില്‍ അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്. കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയ്ക്കുവേണ്ടി പി ഭാസ്‌കരന്‍ എഴുതി ബി എ ചിദംബരനാഥ് സംഗീതം പകര്‍ന്ന ഒരു ഗാനം പാടിക്കൊണ്ടാണ് മലയാളസിനിമയില്‍ ജയചന്ദ്രന്‍ അരങ്ങേറ്റം കുറിച്ചത്. നാലു ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായി പ്രമുഖരായ സംഗീതസംവിധായകര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് അനേകം ഹിറ്റുകള്‍ ഈ ഗായകന്‍ സൃഷ്ടിച്ചു. പി കുഞ്ഞിരാമന്‍നായരും ചങ്ങമ്പുഴ കൃഷ്ണപിള്ളയും എഴുതിയ കാല്‍പ്പനികത തുളുമ്പുന്ന പ്രണയകവിതകളോട് വലിയ താല്‍പര്യമായിരുന്നു. തമിഴിലാകട്ടെ കവിജ്ഞര്‍ കണ്ണദാസനോടാണ് അദ്ദേഹത്തിന് പ്രിയം. ആലാപനത്തില്‍ പുലര്‍ത്തുന്ന സ്വാഭാവികതയാണ് ജയചന്ദ്രനെന്ന ഗായകന്റെ പാട്ടുശൈലിയിലെ മറ്റൊരു സവിശേഷത.

ആസ്വാദകഹൃദയങ്ങളെ രസിപ്പിച്ച ചില ഗാനങ്ങള്‍ ഇങ്ങനെ

പൂവേ പൂവേ പാലപ്പൂവേ… (ദേവദൂതന്‍), ആകാശദീപമേ… (ജോക്കര്‍), അറിയാതെ അറിയാതെ… (രാവണപ്രഭു), പൊന്നുഷസ്സിനും… (മേഘമല്‍ഹാര്‍), ഒന്നു തൊടാനുള്ളില്‍… (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്), വട്ടയില പന്തലിട്ടു… (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്), ആരും… (നന്ദനം), വിരല്‍ തൊട്ടാല്‍ വിരിയുന്ന…(ഫാന്റം), വാ വാ വോ വാവേ… (എന്റെ വീട് അപ്പൂന്റേം), നീയൊരു പുഴയായ്… (തിളക്കം), എന്തേ ഇന്നും വന്നീലാ… (ഗ്രാമഫോണ്‍), കണ്ണില്‍ കണ്ണില്‍ മിന്നും… (ഗൗരീശങ്കരം), ആലിലത്താലിയില്‍… (മിഴി രണ്ടിലും), സ്വയംവര ചന്ദ്രികേ… (ക്രോണിക് ബാച്‌ലര്‍), അഴകേ കണ്മണിയേ… (കസ്തൂരിമാന്‍), നീ മണിമുകിലാടകള്‍… (വെള്ളിത്തിര), കല്ലായിക്കടവത്തെ… (പെരുമഴക്കാലം), കണ്ണും നട്ടു കാത്തിരുന്നിട്ടും… (കഥാവശേഷന്‍), ആരാരും കാണാതെ… (ചന്ദ്രോത്സവം), വെണ്‍മുകിലേതോ… (കറുത്ത പക്ഷികള്‍), ആലിലക്കാവിലെ… (പട്ടാളം), നനയും നിന്‍ മിഴിയോരം… (നായിക), ശാരദാംബരം… (എന്ന് നിന്റെ മൊയ്തീന്‍) എന്നിവയൊക്കെ 2000 മുതല്‍ ജയചന്ദ്രന്‍ വ്യക്തിഗതമായോ യുഗ്മമായോ പാടി ആസ്വാദകഹൃദയങ്ങളെ രസിപ്പിച്ച ഹിറ്റ് ഗാനങ്ങളാണ്.

പഴയകാല ഗാനങ്ങളില്‍ ചിലത് ഇങ്ങനെ 

വൈക്കത്തഷ്ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടൂ…, നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ നീലനീരാളമായ് ഞാന്‍…,ആരാരും കാണാതെ ആരോമല്‍ തൈമുല്ല….,രാജീവനയനേ നീയുറങ്ങൂ….,നിന്‍പദങ്ങളില്‍ നൃത്തമാടിടും എന്റെ സ്വപ്നജാലം…., മധുചന്ദ്രികയുടെ ചായത്തളികയില്‍ മഴവില്‍പ്പൂങ്കൊടി ചാലിച്ചൂ…,മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം…,മോഹം കൊണ്ട് ഞാന്‍ ദൂരേയേതോ…., നീയൊരു പുഴയായ തഴുകുമ്പോള്‍ ഞാന്‍ പ്രണയം വിടരും കരയാകും….,കേവല മര്‍ത്ത്യഭാഷ കേള്‍ക്കാത്ത…., ഇന്ദുമുഖീ ഇന്ദുമുഖീ എന്തിനിന്നു നീ സുന്ദരിയായി…..,തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ നിന്റെ കാക്കപ്പുള്ളി കവിളില്‍ ഞാന്‍…., ഒന്നു തൊടാനുള്ളില്‍ തീരാമോഹം…

നഖക്ഷതങ്ങള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങി ഏതാനും ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. ഈ ചിത്രങ്ങളില്‍ നല്ല പ്രകടനമായിരുന്നു, അദ്ദേഹം കാഴ്ചവെച്ചത്. പക്ഷേ ഒരു നടന്‍ എന്ന നിലയില്‍ അറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. തന്റെ സൈഡ് ബിസിനിസ് മാത്രമാണ് അഭിനയം എന്നാണ് ജയചന്ദ്രന്‍ തുറന്നടിച്ചത്. ദേവരാജന്‍ മാസ്റ്ററുടെ കണ്ടെത്തല്‍ പാട്ടുകാരനാകണമെന്ന് ആഗ്രഹിച്ചും കഠിനമായി യത്‌നിച്ചുമൊന്നും പാട്ടുകാരനായ ആളല്ല ജയചന്ദ്രന്‍. ഗിരീഷ് പുത്തഞ്ചേരിയുടെ പ്രിയപ്പെട്ട ഗായകനായിരുന്നു അദ്ദേഹം. ശിശുസഹജമായ നിഷ്‌കളങ്കതയാണ് അദ്ദേഹത്തിന് ഉള്ളതെന്നാണ് ന്യൂജന്‍ മ്യൂസിക്ക് ഡയറക്ടര്‍ ബിജിപാല്‍ ഒരിക്കല്‍ പറഞ്ഞത്. ‘അദ്ദേഹത്തിന്റെ ഉള്ളിലെ കുറുമ്പുകാരന്‍ കുട്ടിയെ നമ്മള്‍ കണ്ടറിഞ്ഞു ഔചിത്യപൂര്‍വം ട്രീറ്റ് ചെയ്താല്‍ മതി, ബാക്കിയെല്ലാം എളുപ്പമാവും.

ഏത് കടുകട്ടി പാട്ടും നമ്മള്‍ ഉദ്ദേശിക്കുന്ന തലത്തിനപ്പുറത്തേക്ക് സഞ്ചരിച്ചു പാടിഫലിപ്പിക്കാന്‍ കഴിയുന്ന ഗായകനാണ് അദ്ദേഹം.”-ബിജിബാല്‍ പറയുന്നു. സമകാലീനരായ മിക്ക യുവസംഗീതസംവിധായകരും ജയചന്ദ്രന്റെ ശബ്ദത്തില്‍ നിന്ന് ഹിറ്റുകളുണ്ടാക്കി. പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരാത്ത അത്രയും പാട്ടുകള്‍ക്ക് ശബ്ദവും ജീവനും നല്‍കിയ പാട്ടുകാരാ…മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി, ധനുമാസ ചന്ദ്രിക വന്നിട്ടും കാമുകിയെ കാണാത്തതിന്റെ പരിഭം ഒളിപ്പിച്ച ആ ആദ്യഗാനം മുതല്‍ ദൂരദര്‍ശനിലെ ലളിതഗാനം വരെയും. ‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ…എന്നോമലുറക്കമായ് ഉണര്‍ത്തരുതേ…’ അതിലെ അവസാന വരികള്‍ പോലെ..താമര മലര്‍മിഴി അടഞ്ഞു പോയിരിക്കുന്നു.

ഉച്ചത്തില്‍ മിടിക്കല്ലേ നീയെന്റെ ഹൃദന്ദമേ,
സ്വച്ഛശാന്തമെന്നോമല്‍ മയങ്ങിടുമ്പോള്‍…
എത്രയോ ദൂരമെന്നോടൊപ്പം നടന്ന,
പദ പത്മങ്ങള്‍, തരളമായ് ഇളവേല്‍ക്കുമ്പോള്‍…
താരാട്ടിന്‍ അനുയാത്ര നിദ്രതന്‍ പടിവരെ,
താമര മലര്‍മിഴി അടയും വരെ…

സ്വര്‍ഗത്തില്‍ ഗായകനും, ഭൂമിയില്‍ അനശ്വര ഗാനങ്ങളും ബാക്കിയായി
വിട ഭാവഗായകാ…

CONTENT HIGH LIGHTS; SINGER P JAYACHANDRAN DEAD, Oneni, lower the voice, sing, flower…don’t wake me up from sleep…don’t wake me up from sleep…

Tags: എന്നോമലുറക്കമായ് ഉണര്‍ത്തരുതേMALAYALAM FILM INDUSTRYsingerANWESHANAM NEWSP JAYACHANDRANP JAYACHANDRAN DIEDഒന്നിനിശ്രുതി താഴ്ത്തിപാടുക പൂങ്കുയിലേ

Latest News

വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

പ്രതിസന്ധി ഒഴിയാതെ കേരള സര്‍വകലാശാല; സൂപ്പര്‍ അഡ്മിന്‍ ആക്‌സസ് വിസിക്ക് മാത്രം ആക്കണമെന്ന ആവശ്യം തള്ളി | The crisis at Kerala University

ഭിന്നശേഷിയുള്ള മകനെ കൊന്ന് പിതാവ് ജീവനൊടുക്കി | father-kills-disabled-son-commits-death-in-thodupuzha

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍; മലപ്പുറത്ത് ചികിത്സയില്‍ 10 പേര്‍ | A total of 497 people are on the Nipah contact list in the state

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.