Pravasi

ദുബായിലെ ആദ്യ പറക്കും ടാക്സി സ്റ്റേഷന് പേരിട്ടു കഴിഞ്ഞു

ദുബായ് : യുഎഇയിലെ ആദ്യത്തെ പറക്കും ടാക്സി സ്റ്റേഷൻ ദുബായ് അന്താരാഷ്ട്ര വെർട്ടി പോർട്ട് അഥവാ ഡി എക്സ് വി എന്നായിരിക്കും അറിയപ്പെടുക. ദുബായ് വിമാനത്താവളത്തോട് ചേർന്നുള്ള ഒരു സ്റ്റേഷൻ കൂടി ആയിരിക്കും ഇത് സാങ്കേതിക രൂപകൽപ്പനയ്ക്ക് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഇതിന്റെ പേര് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് ഇതോടൊപ്പം രൂപരേഖ പരിസ്ഥിതി റെസ്ക്യൂ അഗ്നിശമന സേവനങ്ങൾ എന്നിങ്ങനെ ഒരുപാട് ഘടകങ്ങൾ അടിസ്ഥാനമാക്കിയും സാങ്കേതിക രൂപകല്പന അംഗീകരിച്ചിട്ടുണ്ട്

വ്യോമയാന ഗതാഗതത്തിലെ പ്രധാന ഘടകമായ വെർട്ടി പോർട്ടിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ സുരക്ഷിതമാക്കുവാൻ കൂടിയാണ് ജി.സി.എ ലക്ഷ്യമിടുന്നത്. നഗര ഗതാഗതം നിർവചിക്കുകയും വ്യോമയാന സാങ്കേതികവിദ്യകൾക്ക് ആഗോള മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യുവാനാണ് ഈ ഒരു പുതിയ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് ഡയറക്ടർ ആയ ജനറൽ സേഫ് മുഹമ്മദ് സുവൈതി പറഞ്ഞത്. അടുത്തവർഷത്തോടുകൂടി ദുബായിൽ പറക്കും കാറുകൾ സർവീസ് ആരംഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിന്റെ നവീകരണം സുരക്ഷാ സുസ്ഥിരത എന്നിവയ്ക്ക് നൽകുവാനും തീരുമാനിച്ചിട്ടുണ്ട് ആഗോള മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്തുവാൻ വേണ്ടിയാണ് ദുബായ് പുതിയ ശ്രമവുമായി എത്തിയിരിക്കുന്നത്

Latest News