വി.ഡി. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിലെടുത്ത കേസില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. പുണെ കോടതിയാണ് ജാമ്യം അനുവദിച്ചത്. പുണെയിലെ എം.പി/ എം.എല്‍.എ. കോടതിയില്‍ സ്‌പെഷ്യല്‍ ജഡ്ജ് അമോല്‍ ഷിന്ദേയ്ക്ക് മുമ്പാകെ രാഹുല്‍ഗാന്ധി വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായി.
25,000 രൂപ രാഹുല്‍ ജാമ്യത്തുക കെട്ടിവെക്കണം. ഒരാള്‍ ജാമ്യവും ഹാജരാക്കണം. പുണെയിലെ കോണ്‍ഗ്രസ് നേതാവ് മോഹന്‍ ജോഷിയാണ് രാഹുലിന് വേണ്ടി ആള്‍ജാമ്യം നില്‍ക്കണം. ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. സവര്‍ക്കറുടെ ബന്ധു സത്യകി സവര്‍ക്കറാണ് പരാതിക്കാരന്‍.
STORY HIGHLIGHT: rahul gandhi bail savarkar defamation