Recipe

അരിപൊടി കൊണ്ട് ഏതു നേരവും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ ഐറ്റം

ചേരുവകൾ

• അരി പൊടി – 1 കപ്പ്
• ഉപ്പ് – ആവശ്യത്തിന്
• നെയ്യ് – 1 ടീ സ്പൂൺ
• വെളിച്ചെണ്ണ
• കടുക് – 1 ടീ സ്പൂൺ
• ഉഴുന്ന് പരിപ്പ് – 1 ടീ സ്പൂൺ
• ഇഞ്ചി വെളുത്തുള്ളി
• വറ്റൽ മുളക്
• വേപ്പില
• സവാള
• ക്യാരറ്റ്
• പച്ച മുളക്
• മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
• മുളക് പൊടി – 1/2 ടീ സ്പൂൺ
• ചതച്ച മുളക് – 1/2 ടീ സ്പൂൺ
• കായ പൊടി – 1/4 ടീ സ്പൂൺ
• ടൊമാറ്റോ സോസ് – 1 ടീ സ്പൂൺ

തയ്യാറാക്കുന്ന രീതി

ഒരു പാത്രത്തിൽ ഒന്നേകാൽ കപ്പ് വെള്ളം അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് അരിപ്പൊടി ഇട്ടു കൊടുക്കുക. ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് കൈവിടാതെ നന്നായി ഇളക്കിയെടുക്കുക. പത്തിരിക്ക് കുഴക്കുന്നത് പോലെയാണ് ഇത് കുഴച്ചെടുക്കേണ്ടത്. പൊടി നന്നായി കട്ടിയായി വരുമ്പോൾ നമുക്കിത് തീ ഓഫ് ആക്കി ചൂട് ആറാൻ കുറച്ചുനേരം മാറ്റിവെക്കാം. ശേഷം ഇതൊരു വലിയ പാത്രത്തിലേക്ക് മാറ്റി ചെറിയ ചൂടോടുകൂടി തന്നെ കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. ഇനി കയ്യിൽ കുറച്ച് വെളിച്ചെണ്ണ തടവിയ ശേഷം ഇത് ചെറിയ ബോളുകൾ ആക്കി മാറ്റിവെക്കുക.

ഒരു ഇഡലി ചെമ്പ് എടുത്ത് അതിലേക്ക് വെള്ളം ഒഴിച്ച് അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിന്റെ തട്ടിലേക്ക് എണ്ണ തടവിയ ശേഷം നമ്മൾ ബോളുകൾ ആക്കി വെച്ചിരിക്കുന്നത് വെച്ചു കൊടുത്തു മൂന്നു മിനിറ്റ് മീഡിയം ഫ്ലെയിമിൽ വച്ച് ആവി കേറ്റി എടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടായി കഴിയുമ്പോൾ ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് ഉഴുന്നുപരിപ്പ് കൂടി ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇട്ടുകൊടുത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം ചെറുതായി അരിഞ്ഞിരിക്കുന്ന സവാളയും വറ്റൽ മുളകും ചേർത്തു കൊടുത്തു വഴറ്റുക. ഇനി ഇതിലേക്ക് വേപ്പിലയും ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ക്യാരറ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക.

ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ചതച്ച മുളക്, കായപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്നവരെ മിക്സ് ചെയ്യുക. ശേഷം ടൊമാറ്റോ സോസ് കൂടി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച കഴിയുമ്പോൾ നമ്മൾ ആവി കേറ്റി വച്ചിരിക്കുന്ന ബോളുകൾ നന്നായി ചൂടാറിയ ശേഷം ഇതിലേക്ക് ഇട്ടുകൊടുത്ത് എല്ലാംകൂടി ഇളക്കി യോജിപ്പിച്ച് എടുത്താൽ മതി.