Tech

കരുത്തോടെ പോക്കോ ; സ്മാർട്ട്ഫോൺ ആരാധകർ കാത്തിരുന്ന പോക്കോ എക്‌സ് 7 എത്തി

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് ആവേശം സമ്മാനിച്ച് പോക്കോ എക്‌സ് സെവൻ സീരിസിൻ്റെ ലോഞ്ച് ജയ്‌പൂരിൽ നടന്നു. പോക്കാ എക്‌സ് സെവൻ ഫൈവ് ജി , പോക്കോ എക്‌സ് സെവൻ പ്രോ എന്നീ രണ്ടു ഫോണുകൾ പോക്കോ ബ്രാൻഡ് അംബാസഡറും നടനുമായ അക്ഷയ്‌കുമാറാണ് പുറത്തിറക്കിയത്. മികച്ച ഓഡിയോ വിഷ്വൽ അനുഭവം, 2 ദിവസം വരെ കിട്ടുന്ന ബാറ്ററി ലൈഫ് തുടങ്ങി ഒട്ടേറെ അത്യാധുനിക സാങ്കേതിക മികവുകൾ അടങ്ങിയതാണ് ഇവയെന്ന് പോക്കോ വ്യക്തമാക്കി. മിതമായ നിരക്കിൽ പരിധികളില്ലാത്ത സേവനങ്ങൾ എക്‌സ് സെവൻ സീരീസ് വഴി അനുഭവിക്കാമെന്ന് പോക്കോ ഇന്ത്യ ഹെഡ് ഹിമാൻഷു ടണ്ടൻ അഭിപ്രയപ്പെട്ടു. പോക്കോയുടെ സവിശേഷതകൾ പറഞ്ഞ അക്ഷയ് കുമാർ ആരാധകരേയും കയ്യിലെടുത്തു.

എക്സ് 7 പ്രോയില്‍ 6,000 എംഎഎച്ചിന്‍റെ വമ്പന്‍ ബാറ്ററിയാണ് വരികയെന്ന് പോക്കോ സ്ഥിരീകരിച്ചു. 90 വാട്സിന്‍റെ ഫാസ്റ്റ് ഹൈപ്പര്‍ ചാര്‍ജിംഗ് സംവിധാനമാണ് 6,000 എംഎഎച്ച് ബാറ്ററിക്കൊപ്പം പോക്കോ എക്‌സ് 7 പ്രോയില്‍ ഉണ്ടാവുക. വീണ്ടും ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം എന്ന വാഗ്ദാനവുമായാണ് പോക്കോ പ്രോ മോഡല്‍ അവതരിപ്പിക്കുന്നത്.

5ജി നെറ്റ്‌വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളാണിത്. ഒഐഎസ് പിന്തുണയോടെ 50 മെഗാപിക്‌സലിന്‍റെ റീയര്‍ ക്യാമറയാണ് ഇരു ഫോണുകളിലും വരിക. 6.67 ഇഞ്ച് 1.5കെ ഒഎല്‍ഇഡി ഡിസ്‌പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 7300 അള്‍ട്ര 4എന്‍എം പ്രൊസസര്‍, 12 ജിബി വരെ റാം, 512 ജിബി വരെ സ്റ്റോറേജ്, ഹൈപ്പര്‍ ഒഎസ്, ഡുവല്‍ നാനോ സിം, 20 എംപി സെല്‍ഫി ക്യാമറ, ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, 5,110 എംഎഎച്ച് ബാറ്ററി, 45 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് പോക്കോ എക്സ് 7ല്‍ പറഞ്ഞുകേള്‍ക്കുന്നത്.

Latest Videosഅതേസമയം പോക്കോ എക്സ്7 പ്രോയില്‍ 6.67 ഇഞ്ച് 1.5കെ ഒഎല്‍ഇഡി ഡിസ്‌പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 8400 അള്‍ട്ര 4nm പ്രൊസസര്‍, 12 ജിബി വരെ റാം, 512 ജിബി വരെ സ്റ്റോറേജ്, ഹൈപ്പര്‍ ഒഎസ് 2, ഡുവല്‍ നാനോ സിം, 20 എംപി ഫ്രണ്ട് ക്യാമറ, ഇന്‍-ഡിസ്‌പ്ലെ സെന്‍സര്‍, ഐപി 68 റേറ്റിംഗ്, ഇന്‍ഫ്രാറെഡ് സെന്‍സര്‍ എന്നിവയാണ് പ്രധാന ഫീച്ചറുകളായി പറഞ്ഞുകേള്‍ക്കുന്നത്. പോക്കോ എക്സ്7 പ്രോ റെഡ്മി ടര്‍ബോ 4 എന്ന പേരില്‍ ജനുവരി രണ്ടിന് ചൈനീസ് വിപണിയില്‍ അവതരിപ്പിക്കപ്പെടും.