Pravasi

ഒമാനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

മസ്കറ്റ്: ഗൾഫ് രാജ്യങ്ങളിൽ പൊതുവേ ഇപ്പോൾ ഒറ്റപ്പെട്ട മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത് അത്തരത്തിൽ ഒമാനിൽ തിങ്കളാഴ്ച മുതൽ ന്യൂനമർദ്ദത്തിന്റെ ഭാഗമായി മഴയ്ക്കുള്ള സാധ്യതയാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്. ജനുവരി 13 മുതൽ 14 വരെ ന്യൂനമർദ്ദം രാജ്യത്ത് വ്യാപകമായി ഉണ്ടാകുമെന്നാണ് ഇപ്പോൾ അറിയിപ്പിൽ പറയുന്നത് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും പറയുന്നുണ്ട് ഒമാന്റെ കടൽതീര പ്രദേശങ്ങൾ മഴയ്ക്കുള്ള സാധ്യതയിൽ മുൻപന്തിയിൽ തന്നെയാണ്.

അൽ ഹാജർ പർവതനിരകളുടെ ചില ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെടുമെന്നുള്ളതും ഈ ഒരു അറിയിപ്പിൽ പറയുന്നുണ്ട് ഒറ്റപ്പെട്ട മഴക്കുള്ള സാധ്യത ഉള്ളതുകൊണ്ട് തന്നെ എല്ലാവരും നന്നായി തന്നെ ശ്രദ്ധിക്കണം എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.. സൗദി ദോഹ തുടങ്ങിയ സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴയുടെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു

Latest News