Pravasi

2024ൽ കോടിക്കണക്കിന് ആളുകളാണ് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്

ഷാർജ : കോടിക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന വിമാനത്താവളമായി മാറിയിരിക്കുകയാണ് ഷാർജ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞവർഷം മാത്രം ഷാർജ അന്താരാഷ്ട്ര വിമാനത്തിലൂടെ സഞ്ചരിച്ചത് 1.71 കോടി യാത്രക്കാരാണ് ഷാർജ എയർപോർട്ട് അതോറിറ്റിയാണ് 2024 യാത്രക്കാരുടെ ഈ കണക്ക് പുറത്ത് വിട്ടത് 2024 ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നു പോയത് 1.71 കോടി ആളുകളാണ് എന്നത് വല്ലാത്ത അത്ഭുതം തന്നെയാണ് ആളുകളിൽ ഉണ്ടാക്കിയിരിക്കുന്നത്.

 

2023 നേക്കാൾ 11.4 ശതമാനം വർധനമാണ് 2024 യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നു. ഒന്നരക്കോടിയോളം ആളുകൾ ആയിരുന്നു 2023 ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത് 2024 ഷാർജ വിമാനത്താവളം വഴി കടന്നുപോയ വിമാനങ്ങളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് 107760 വിമാനങ്ങളും കഴിഞ്ഞ വർഷം ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോയി. ഇവയ്ക്കെല്ലാം ഉപരി കാർഗോ സർവീസിലും വലിയ വർധനമാണ് ഉണ്ടായത് വിമാനയാത്ര ലോജിസ്റ്റിക്സ് മേഖല തുടങ്ങിയവയിൽ ഒരു ആഗോള ഷാർജ എയർപോർട്ട് മാറിയതിന് തെളിവുകളാണ് ഈ പുറത്തുവരുന്ന കണക്കുകൾ എന്നാണ് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാനായ അലി സലിം അൽ മിഥ്ഫ അറിയിച്ചത്

Latest News