Pravasi

ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇന്ത്യ ഒപ്പിട്ടു വിശദവിവരങ്ങൾ ഇങ്ങനെ

റിയാദ് : ഇന്ത്യയിൽ സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെ മന്ത്രിമാർ ഒപ്പ് വച്ചു എന്ന വാർത്തയാണ് ജിദയിൽ നിന്നും വരുന്നത്. ജിതയിൽ നടന്ന ചടങ്ങിൽ ആണ് സൗദി ഹജ്ജ് ഉംറ കാര്യവകുപ്പ് മന്ത്രി ഡോക്ടർ തൗഫീഖ് ബിൻ അൽ റബി യാ ഇന്ത്യൻ പാർലമെന്ററി ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ രുജിജു എന്നിവർ ഒപ്പുവെച്ചത് .

ഇന്ത്യൻ അംബാസിഡർ ആയ ഡോക്ടർ സുഹൈൽ ഖാൻ ഇന്ത്യൻ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഹജ്ജ് കൗൺസിൽ അബ്ദുൽ ജലീൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഇന്ത്യയ്ക്കായി നേരത്തെ അനുവദിച്ച ഹജ്ജ് കോട്ടയായ 1,75,025 തീർത്ഥാടകർ എന്നത് തന്നെയാണ് ഈ വർഷവും അനുവദിച്ചിരിക്കുന്നത് പതിനായിരത്തിൽ അധികാരം കോട്ട ഇന്ത്യ ആവശ്യപ്പെടുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു എന്നാൽ നേരത്തെയുള്ള കോട്ടയിൽ മാറ്റം ഉണ്ടായിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

ഇന്ത്യയിൽ നിന്നും ഉള്ള തീർത്ഥാടകർക്ക് അവരെ സ്വീകരിക്കുവാനായി ജിതാ ഹജ്ജ് ടെർമിനൽ ഒരുക്കുന്ന ഹജ്ജ് മിഷൻ ഓഫീസ് അടക്കമുള്ള സൗകര്യങ്ങളും മന്ത്രി സന്ദർശിക്കും വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് ഇന്ത്യൻ തീർത്ഥാടകർക്കുള്ള ഹറമൈൻ ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തുന്നതായി ബന്ധപ്പെട്ട കാര്യങ്ങൾക്കും മന്ത്രി പരിശോധന നൽകുമെന്നാണ് അറിയുന്നത്

Latest News