ചോറിനൊപ്പവും ചപ്പാത്തിയ്ക്കൊപ്പവുമെല്ലാം കഴിയ്ക്കാന്‍ പറ്റിയ ഒരു ബെസ്റ്റ് ഐറ്റം തയ്യാറാക്കിയാലോ? നല്ല ഉഗ്രൻ സ്വാദിൽ തയ്യാറാക്കിയെടുത്ത കുരുമുളകിട്ടു വറ്റിച്ച മത്തിക്കറി. ഇതുണ്ടെങ്കിൽ പിന്നെ ഊണിന് മറ്റൊന്നും വേണ്ട.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മത്തി നന്നായി കഴുകി വൃത്തിയാക്കി വയ്ക്കണം. ഇനി ഒരു ഫ്രൈയിങ് പാനില്‍ കുരുമുളക് കുറച്ച് വെള്ളത്തില്‍ തിളപ്പിച്ചെടുക്കണം. ശേഷം, ഒരു ചട്ടിയിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം ഉലുവ ചേര്‍ക്കാം. ഒന്ന് പൊട്ടിവരുന്ന സമയത്ത് ചെറുതായി മുറിച്ച സവാള ചേര്‍ക്കാം. കറിവേപ്പില, ഇഞ്ചി-വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ക്കാം. മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, വേവിച്ച കുരുമുളക് അരച്ചെടുത്തത് എന്നിവ ചേര്‍ക്കാം. തക്കാളി, പുളി പിഴിഞ്ഞത് ചേര്‍ക്കാം. പാകത്തിന് ഉപ്പും വെള്ളവും ചേര്‍ക്കാം. ശേഷം മീന്‍ ചേര്‍ക്കാം. നന്നായി വേവിച്ചെടുക്കാം. ഒടുവിലായി കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ക്കാം. നല്ല നാടന്‍ രുചിയുള്ള മത്തിക്കറി തയ്യാര്‍.