ഇന്ന് കൂടുതൽ നേഴ്സുമാരും വിദേശരാജ്യത്തേക്ക് പോകുവാനാണ് ആഗ്രഹിക്കുന്നത് പലരും കാനഡ ഓസ്ട്രേലിയ പോലെയുള്ള സ്ഥലങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കാറുണ്ട് എന്നാൽ ഈ ഒരു ആഗ്രഹത്തിന്റെ പുറത്ത് പലർക്കും വലിയ രീതിയിലുള്ള ചതിയും നേരിടേണ്ടതായി വരാറുണ്ട് അത്തരത്തിൽ കേരളത്തിൽ നിന്നും കാനഡയിലെ സ്ഥലങ്ങളിലേക്കുള്ള നേഴ്സിങ് റിക്രൂട്ട്മെന്റ് സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്ക റൂട്ട്സ് അല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് ഇപ്പോൾ ന്യൂ ഫൌണ്ട് ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസ് അറിയിച്ചത്.
ഇതിന്റെ പേരിൽ ചില സ്വകാര്യ ഏജൻസികളും വ്യക്തികളും ഉദ്യോഗാർത്ഥികളെ സമീപിക്കുകയും അവരിൽനിന്ന് പണം ഈടാക്കുകയും ചെയ്യുന്നത് പുറത്തുവന്നതോടെയാണ് ഈ ഒരു ജാഗ്രത നിർദ്ദേശവുമായി ഇവർ രംഗത്തെത്തിയിരിക്കുന്നത്. കാനഡ റിക്രൂട്ട്മെന്റിന് ന്യൂ ഫലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസോ നോർക്ക റൂട്സ് ഉദ്യവർത്ഥികളിൽ നിന്നും ഒരു രൂപ പോലും ഫീസായി ഈടാക്കുകയും ചെയ്യുന്നില്ല സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഇന്റർവ്യൂ മാത്രമാണ് ഇവിടെ നടക്കുന്നത് വളരെ കർശനമായ ചില നടപടിക്രമങ്ങൾ പാലിച്ചു മാത്രമാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് അതുകൊണ്ടുതന്നെ പണം നൽകി ആരും അബദ്ധത്തിൽ ചെന്ന് പെടരുത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത്