കുവൈറ്റ് സിറ്റി : കുവൈറ്റിൽ ദേശീയ അഞ്ച് ദിവസത്തോളം അവധി ലഭിക്കുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് വളരെ നീണ്ട ഒരു അവധിക്കാലമാണ് ഇത്തവണ കുവൈറ്റിൽ ഉണ്ടാകുന്നത് ഫെബ്രുവരി 25 ചൊവ്വാഴ്ചയും 26 ബുധനാഴ്ചയും ആണ് ദേശീയ ദിനമായി ആചരിക്കുന്നത് ഈ ദിവസം അവധിയാണ് ഇതിന് പുറമെ വെള്ളി ശനി ദിവസങ്ങളിൽ വാരാന്തി അവധി കൂടി ലഭിക്കുന്നുണ്ട് അവധി ദിവസങ്ങൾക്കിടയിൽ വരുന്ന വ്യാഴാഴ്ച ഒരു വിശ്രമദിനമായി പ്രഖ്യാപിക്കുകയും ചെയ്യും അതോടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന അവധിയായിരിക്കും കുവൈറ്റിൽ ദേശീയ ദിനത്തോടനുബന്ധിച്ച് ഒരാൾക്ക് ലഭിക്കുന്നത്
ഈ അവധി ദിവസങ്ങളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെതന്നെ നടക്കുമെന്നാണ് അറിയാൻ സാധിക്കുന്നത് അതോടൊപ്പം തന്നെ കുവൈറ്റിൽ ഇസ്രഅ -മിഅറാജ് പ്രമാണിച്ച് പൊതു അവധി വരുന്നുണ്ട് സിവിൽ സർവീസ് കമ്മീഷൻ ആയിരിക്കും ഈ ഒരു അവധി പ്രഖ്യാപിക്കുന്നത് ജനുവരി 30 വ്യാഴാഴ്ച മുതൽ ഫെബ്രുവരി 1 ശനിയാഴ്ച വരെ ആയിരിക്കും ഈ ഒരു അവധിയുടെ കാലാവധി മൂന്ന് ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത് എല്ലാംകൊണ്ടും ഈ മാസം അടുത്ത മാസവും കുവൈറ്റിന് അവധികളുടെ സമയമാണ്