Pravasi

ഇന്ത്യൻ എംബസിയിലെ റിപ്പബ്ലിക് ദിനാഘോഷത്തിന് രജിസ്ട്രേഷൻ ക്ഷണിച്ചിരിക്കുന്നു

റിയാദ് : ഇന്ത്യയുടെ 76മത്തെ റിപ്പബ്ലിക് ദിനം എത്തുകയാണ് ഈ സമയത്ത് ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ സൗദി അറേബ്യയിലെ മുഴുവൻ പ്രവാസി ഭാരതീയരെയും റിയാദ് ഇന്ത്യൻ എംബസി ക്ഷണിച്ചിരിക്കുകയാണ് ജനുവരി 26ന് രാവിലെ എട്ടിനാണ് അംബാസിഡറായ ഡോക്ടർ സുഹൈൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തുന്നത് ഇതോടെ ആഘോഷങ്ങൾ തുടങ്ങുകയും ചെയ്യും.

ഈ പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത് അത് ആവശ്യമാണ് രാവിലെ 7 മുക്കാലിന് ഗേറ്റ് അടയ്ക്കും എന്നാണ് അറിയാൻ സാധിക്കുന്നത് അതിനു മുൻപ് തന്നെ എല്ലാവരും എംബസിയിൽ എത്തുകയും വേണം. രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ എംബസിയിൽ നിന്നും ഒരു കൺഫർമേഷൻ ഈമെയിൽ ആയിരിക്കും ലഭിക്കുന്നത് വളരെ മനോഹരമായി തന്നെ ഈ ഒരു ചടങ്ങ് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്

Latest News