Pravasi

സ്ത്രീകളുടെ വിവാഹ വസ്ത്രങ്ങളും ഗൗണുകളും അടക്കം 44 ലക്ഷം രൂപയുടെ സാധനങ്ങളുമായി പ്രവാസി കടന്നു കളഞ്ഞു

കുവൈറ്റ് : സ്ത്രീകളുടെ വിവാഹ ഗൗണുകൾ വിവാഹനിശ്ചയ വസ്ത്രങ്ങൾ ക്രിസ്റ്റൽ തെറ്റുകൾ എന്നിവ അടക്കം ലക്ഷങ്ങളുടെ സാധനങ്ങൾ മോഷ്ടിച്ചിരിക്കുകയാണ് പ്രവാസി ജീവനക്കാരൻ കുവൈറ്റിൽ ആണ് ഈ സംഭവം നടന്നിരിക്കുന്നത് ഏകദേശം 44 ലക്ഷത്തിലേറെ വിലമതിക്കുന്ന സാധനങ്ങൾ ആണ് നഷ്ടമായിരിക്കുന്നത് പതിനാറായിരത്തോളം കുവൈറ്റ് ദിനാർ നഷ്ടമായി എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്

40 വയസ്സുള്ള ഒരു കുവൈറ്റ് പൗരനാണ് പോലീസിൽ പരാതി നൽകിയത് ഇതനുസരിച്ച് മൈതാന്‍ ഹവല്ലി പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു പ്രവാസി ജീവനക്കാരൻ തന്നെ വഞ്ചിച്ചു എന്നും വിലപിടിപ്പുള്ള സാധനങ്ങളുമായി അയാൾ കടന്നു കളഞ്ഞു എന്നുമാണ് കുവൈറ്റ് പൗരന്റെ പരാതിയിൽ പറയുന്നത് പലതവണ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഇയാളോട് ബന്ധപ്പെടാൻ കഴിഞ്ഞില്ല എന്നും അറിയിക്കുന്നുണ്ട് സ്ത്രീകളുടെ വിവാഹ വസ്ത്രങ്ങളും അതിനോട് അനുബന്ധിച്ച് സാധനങ്ങൾ ആണ് മോഷണം പോയിരിക്കുന്നത്

Latest News