ചേരുവകള്‍
സവാള നൈസാക്കി അരിഞ്ഞത് – 3കപ്പ്
കടലപ്പൊടി- 2കപ്പ്
മൈദ- അരക്കപ്പ്
അരിപ്പൊടി – അരക്കപ്പ്
മുളക്പൊടി – 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 നുള്ള്
കായംപൊടി – അര ടീസ്്പൂണ്‍
പച്ചമുളക് അരിഞ്ഞത് 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില അരിഞ്ഞത്- 2ടേബില്സ്പൂണ്
മല്ലിയില അരിഞ്ഞത് 2 ടേബിള്‍സ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ – പാകത്തിന്
ഇഞ്ചി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
അപ്പക്കാരം -1നുള്ള്
തയ്യാറാക്കുന്നവിധം
സവാളയരിഞ്ഞത്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില എന്നിവ മുളക്പൊടി മഞ്ഞള്‍പ്പൊടി എന്നിവചേര്‍ത്ത് പാകത്തിന് ഉപ്പ് വിതറി നന്നായി ഞെരടുക. അതിലേക്ക് കടലപ്പൊടി, അരിപ്പൊടി, മൈദ, കായംപൊടി എന്നിവചേര്ത്തതിന് ശേഷം അല്പം വെള്ളം കുടഞ്ഞ് നന്നായി കുഴച്ചെടുക്കുക. അധികം ലൂസാവരുത്. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് നേരത്തെ കുഴച്ചുവെച്ച കൂട്ട് കയ്യിലെടുത്ത് വിരലുകൊണ്ട് ചിതറിച്ച് വീഴ്ത്തുക. നന്നായി മൂപ്പിച്ച് കോരി ഉപയോഗിക്കാം, കൂടുതല്‍ മൂത്താല്‍ കരിഞ്ഞുപോകും. സവാള കരിഞ്ഞാല്‍ കയ്പുരസംവരും.