Food

സ്ട്രോബെറി ക്രഷ് ഇനി എളുപ്പത്തിൽ തയ്യാറാക്കാം

നല്ല അടിപൊളി ടേസ്റ്റിൽ സ്ട്രോബെറി ക്രഷ് ഇനി വീട്ടിൽ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • 1. സ്ട്രോബെറി – 100 ഗ്രാം
  • 2. പഞ്ചസാര – 3/4 കപ്പ്

തയ്യാറാക്കുന്ന വിധം

കട്ട് ചെയ്ത ഫ്രഷ് സ്ട്രോബെറി ഒരു പാനിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഇളക്കുക. ചെറിയ തീയിൽ വെച്ച് നന്നായി കുക്ക് ചെയ്ത സ്ട്രോബെറി ചൂട് മാറിയതിന് ശേഷം ഒരു മിക്സി ജാറിലേക്ക് ഇട്ട് ക്രഷ് രൂപത്തിൽ അടിച്ചെടുക്കണം. രുചിയേറും സ്ട്രോബെറി ക്രഷ് റെഡി. ഇനി സ്ട്രോബെറി കേക്കിലോ, മിൽക്ക് ഷേക്കിലോ ചേർത്ത് കഴിക്കാവുന്നതാണ്.

Latest News