Pravasi

തൊഴിലാളികളെ സംരക്ഷിച്ചില്ലെങ്കിൽ പണി കിട്ടും സൗദിയിൽ തൊഴിലുടമകൾ കുടുങ്ങി

റിയാദ് : തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആരോഗ്യപരിരക്ഷ ഏർപ്പെടുത്തിയതിൽ വീഴ്ച വരുത്തിയിട്ടുള്ള നിരവധി തൊഴിലുടമകൾക്ക് പിഴചുമത്തിയിരിക്കുകയാണ് സൗദി ഇൻഷുറൻസ് കൗൺസിൽ. ജീവനക്കാർക്കും അവരുടെ ആശ്രിതർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്ന് വ്യവസ്ഥ ലംഘിച്ച വരെയാണ് ഇപ്പോൾ വലിയ രീതിയിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പലതവണ മുന്നറിയിപ്പ് ആവർത്തിച്ചിട്ടും പാലിക്കാത്ത ആളുകൾക്കെതിരെ സാമ്പത്തിക പിജെ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് പ്രീമിയം തുക കുടിശ്ശികയും ഒപ്പം അതിന് തുല്യമായ പിഴിയുമായിരിക്കും ശിക്ഷ നടപടിയായി വരുന്നത്

ഇതോടൊപ്പം തന്നെ തൊഴിലാളി റിക്രൂട്ട്മെന്റ് വിലയ്ക്കുകയും ചെയ്യും എന്നാണ് അറിയുന്നത്. തൊഴിലാളികൾക്ക് വേണ്ടി വളരെയധികം നിയമങ്ങൾ ഉള്ള ഒരു രാജ്യം തന്നെയാണ് സൗദി തൊഴിലുടമകൾ തൊഴിലാളികളെ ചൂഷണം ചെയ്യാതിരിക്കുവാനാണ് പലതരത്തിലുള്ള നിയമങ്ങൾ ഇവിടെ കൊണ്ടുവന്നിരിക്കുന്നത് ഇത്തരം നിയമങ്ങൾ പാലിക്കാത്ത ആളുകൾക്കെതിരെ വളരെ ശക്തമായ നടപടി തന്നെ പലപ്പോഴും എടുക്കുകയും ചെയ്യാറുണ്ട് സൗദി

Latest News