കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിട്ടിരുന്ന ബസ് തനിയേ ഉരുണ്ട് മെയിന്‍ റോഡ് മുറിച്ചുകടന്ന് വൈദ്യുതി തൂണും നടപ്പാതയുടെ കൈവേലിയും തകര്‍ത്തു. കോന്നി ഡിപ്പോയില്‍ നിന്ന് ഊട്ടുപാറയിലേക്ക് സര്‍വ്വീസ് നടത്തുന്നതിനായി സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസാണ് ഉരുണ്ട് നീങ്ങിയത്. ബസ് സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഡ്രൈവര്‍ ഡിപ്പോ ഓഫീസിലേക്ക് പോയ സമയത്താണ് അപകടമുണ്ടായത്.
ഈ സമയത്ത് ബസ്സില്‍ യാത്രക്കാര്‍ ഇല്ലായിരുന്നു. ഡിപ്പോയില്‍ നിന്നും ഉരുണ്ടുപോയ ബസ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത മുറിച്ചുകടന്ന് റോഡിന് മറുവശത്തെ വൈദ്യുതി പോസ്റ്റും, നടപ്പാതയിലെ കമ്പിവേലിയും ഇടിച്ചു തകര്‍ത്തു. ഈ സമയം വൈദ്യുതി പോസ്റ്റിന്റെ ചുവട്ടില്‍ നില്‍ക്കുകയായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തിന് തൊട്ടുമുമ്പ് ബൈക്ക് യാത്രക്കാരന്‍ ഇതുവഴി കടന്നു പോയിരുന്നു. സംഭവത്തില്‍ ബസ്സിന്റെ മുന്‍ഭാഗത്തെ ഗ്ലാസുകള്‍ പൂര്‍ണമായി തകര്‍ന്നു.
അപകടമുണ്ടായതിന് തൊട്ടു പിന്നാലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ജീവനക്കാരും ഡ്രൈവറും ഓടിയെത്തി ബസ് തിരികെ ഡിപ്പോയിലെ ജീവനക്കാരും ഡ്രൈവറും എത്തി ബസ് തിരികെ ഡിപ്പോയിലെ വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ചു.
STORY HIGHLIGHT: stopped ksrtc the bus rolled