എറണാകുളം സബ് ജയിലിൽ നിന്നും ജയിൽചാടിയ പ്രതി പിടിയിൽ. ലഹരിക്കേസിൽ പിടിയിലായി റിമാൻഡിലായിരുന്ന ബംഗാൾ സ്വദേശി മണ്ഡിബിശ്വാസാണ് പിടിയിലായത്. എറണാകുളം ഹൈക്കോടതിക്ക് സമീപത്തുള്ള മംഗള വനത്തിന് സമീപത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
സബ് ജയിലിന്റെ ഒരു ജനലിന്റെ ഭാഗത്തുകൂടി ഇയാൾ പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ജയിലിൽ നിന്ന് ചാടി ഇയാൾ മംഗളം വനം ഭാഗത്തേക്കാണ് പോയത്. തുടർന്ന് മംഗളവനം ഭാഗം കേന്ദ്രീകരിച്ച് പോലീസ് വ്യാപക പരിശോധനയിലാണ് പ്രതി പിടിയിലായത്.
പോലീസ് പിടിയിലായ മണ്ഡിബിശ്വാസിനെ എറണാകുളം സെൻട്രൽ പോലീസിൽ എത്തിച്ചിട്ടുണ്ട്. ഇയാളെ ഇനി മറ്റൊരു ജയിലിലായിരിക്കും റിമാൻഡ് ചെയ്യുക. ഇവിടെ നിന്നും ചാടിപ്പോകാൻ ശ്രമിച്ചതുകൊണ്ട് തന്നെ കൂടുതൽ സുരക്ഷ ക്രമീകരണങ്ങളുള്ള ജയിലിലേക്ക് മാറ്റാനാണ് സാധ്യത. ശനിയാഴ്ച ഉച്ചയോടുകൂടിയാണ് ഇയാൾ സബ് ജയിലിൽ നിന്നും ചാടിപ്പോയത്.
STORY HIGHLIGHT: prison escapee captured
















