സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസെടുത്ത് പോലീസ്. കൊച്ചി എളമക്കര പോലീസാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. തുടർച്ചയായി ഏതാനും ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് ഒട്ടേറെ പോസ്റ്റുകൾ സനൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. ഇതോടെയാണ് നടി പോലീസിൽ പരാതി നൽകിയത്.
യുഎസിൽ നിന്നാണ് സനൽകുമാർ പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്നു പോലീസ് പറഞ്ഞു. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെയും പോലീസ് സനലിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിന് പിൻതുടര്ന്ന് അപമാനിക്കുന്നുവെന്നാരോപിച്ചായിരുന്നു 2022ൽ നടി സനൽ കുമാറിനെതിരെ പരാതി നൽകിയത്. എന്നാൽ ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസിൽ സനലിന് ജാമ്യം അനുവദിക്കുകയായിരുന്നു.
STORY HIGHLIGHT: harassing actress social media case