ജീവിതത്തിൽ സമാധാനം ഉണ്ടാവുന്നില്ല എന്ന് പലരും പറയുന്ന പരാതിയാണ്. നമ്മൾ എന്തുകൊണ്ടാണ് ജീവിതത്തിൽ സമാധാനം ഉണ്ടാകുന്നത് നമ്മുടെ ജീവിതരീതി മാറ്റിയാൽ തന്നെ ജീവിതത്തിൽ സമാധാനം ഉണ്ടാകുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും അതിനുവേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം
ഉറക്കവും ഉണരലും
കൃത്യമായ രീതിയിൽ ഉറങ്ങുവാനും ഉണരുവാനും പഠിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതിരാവിലെ ഉണരണം എന്നോ താമസിച്ച ഉറങ്ങണം എന്ന് ഒന്നുമല്ല പറയുന്നത്. നിങ്ങൾക്ക് ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള ഒരു സമയത്ത് തന്നെ ഉണരാവുന്നതാണ് പക്ഷേ ആ സമയം കൃത്യമായിരിക്കണം എല്ലാ ദിവസവും ആ സമയത്ത് തന്നെ ഉറങ്ങുവാനും ഉണരുവാനും ശ്രമിക്കണം
പ്രാർത്ഥന
പ്രാർത്ഥനയോ മെഡിറ്റേഷനോ ദിവസം അരമണിക്കൂറെങ്കിലും ചെയ്യാൻ ശ്രമിക്കുക അങ്ങനെയാണെങ്കിൽ അത് മനസ്സിന് വലിയൊരു ഭാരക്കുറവ് തന്നെ സമ്മാനിക്കും.
വായന
ഉറങ്ങുന്നതിനു മുൻപ് അരമണിക്കൂർ എങ്കിലും പുസ്തകങ്ങൾ വായിക്കുകയാണെങ്കിൽ അത് ഒരു പ്രത്യേകമായ അനുഭൂതി തന്നെയാണ് സമ്മാനിക്കുന്നത്
നമുക്കായി മാറ്റിവയ്ക്കാം
എല്ലാദിവസവും ഒരു അരമണിക്കൂർ സമയമെങ്കിലും നമുക്ക് വേണ്ടി മാറ്റിവയ്ക്കാൻ ശ്രമിക്കുക നമ്മുടെ ഇഷ്ടങ്ങൾക്കും നമ്മുടെ ആരോഗ്യത്തിനും സ്കിൻ കെയറിനും ഒക്കെയായി കുറച്ച് സമയം മാറ്റിവയ്ക്കണം
യാത്രകൾ ചെയ്യാം
ആഴ്ചയിൽ ഒരിക്കലെങ്കിലും ചെറിയ ചില സ്ഥലങ്ങളിലേക്ക് ഒക്കെ യാത്രകൾ ചെയ്യാവുന്നതാണ് തൊട്ടടുത്തുള്ള പാർക്കിലേക്ക് ഇഷ്ടപ്പെട്ട തൊട്ടടുത്തുള്ള ഏതെങ്കിലും സ്ഥലത്തേക്ക് പോലും യാത്ര ചെയ്യുകയാണെങ്കിൽ അത് മനസ്സിന് വലിയ ആത്മവിശ്വാസമാണ് പകരുന്നത്