ചേരുവകൾ
റവ, പഞ്ചസാര, പാല്,ബേക്കിങ് സോഡ, ബേക്കിങ് പൗഡർ, ഉപ്പ്, നെയ്യ്, കസ്റ്റർഡ് പൗഡർ, പാൽ പൊടി,ചെറുനാരങ്ങ.
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു കപ്പ് റവ ഒരു ബൗളിലേക്ക് ഇട്ട് ശേഷം അര കപ്പ് പഞ്ചസാര ചേർക്കുക എന്നിട്ട് ഒരു കപ്പ് ചെറു ചൂടുള്ള പാല് എടുത്ത് അതിൽ നിന്ന് മുക്കാൽ ഭാഗം ഇതിലേക്ക് ഒഴിച് നന്നായി മിക്സ് ചെയ്ത് ഇരുപത് മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. ഇപ്പോൾ റവയൊക്കെ നന്നായി കുതിർന്ന് പൊങ്ങി വന്നിട്ടുണ്ടാകും, ശേഷം കുതിർന്ന റവ അരച്ചെടുക്കാനായി നന്നായി ഇളക്കി യോജിപ്പിച് ഒരു മിക്സിയുടെ വലിയ ജാറിൽ ഇട്ട് അതിലേക്ക് കാൽ കപ്പ് പാൽപൊടി,കാൽ കപ്പ് കസ്റ്റാർഡ് പൗഡർ, (ഇതിനു പകരം മൈദയോ കോൺ ഫ്ലോറോ ചേർത്ത് കൊടുക്കാം), കാൽ കപ്പ് നെയ്യ് അല്ലെങ്കിൽ ബട്ടർ, ശേഷം ഒരു ടീസ്പൂൺ ബേക്കിങ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിങ് സോഡാ,കാൽ ടീസ്പൂൺ ന്റെ പകുതി ഉപ്പ് എന്നിവ ചേർക്കുക. ശേഷം ബാക്കിയുള്ള പാല് ഒഴിച് ദോശ മാവിന്റെ പരുവത്തിൽ സ്മൂത്ത് ആയി അരച്ചെടുക്കുക.കട്ടികൂടുതൽ ആണെങ്കിൽ പാല് ഒഴിച് കലക്കി എടുക്കുക.ശേഷം ഇതിലേക്ക് ഒരു ഭംഗി കിട്ടാൻ വേണ്ടി ടൂട്ടി ഫ്രൂട്ടി അല്ലെങ്കിൽ ഏതെങ്കിലും നട്ട്സ് ചേർക്കുക. ശേഷം ഓവൻ സെറ്റ്അപ്പ് ന് വേണ്ടി ഒരു വലിയ പത്രം ചൂടാക്കി അതിലേക്ക് ഉപ്പ് ഇട്ട് കൊടുക്കുക………..