ചേരുവകൾ
ചിക്കൻ : 500g
ഉപ്പ് : ആവശ്യത്തിന്
മഞ്ഞൾപൊടി : 1 നുള്ള്
തൈര് : 3 ടേബിൾസ്പൂൺ
ചെറിയുള്ളി : 10-20 എണ്ണം
പച്ചമുളക് : 2 എണ്ണം
തക്കാളി : 2 മീഡിയം സൈസിൽ ഉള്ളത്
വെളിച്ചെണ്ണ : രണ്ട് ടേബിൾ സ്പൂൺ
മല്ലിയില
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി : 10 എണ്ണം
അണ്ടിപരിപ്പ് : 10-15 എണ്ണം
കാശ്മീരി മുളക് പൊടി : 2 ടീസ്പൂൺ
മല്ലിപൊടി : 1 ടീസ്പൂൺ
കുരുമുളകുപൊടി : 1/2 ടീസ്പൂൺ
ഗരം മസാല : 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രം എടുക്കുക അതിലേക്ക് 500g ചിക്കൻ കഴുകി വൃത്തിയാക്കിയത് ഇട്ടുകൊടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒരു നുള്ള് മഞ്ഞൾപ്പൊടി, അധികം പുളിയില്ലാത്ത മൂന്ന് ടേബിൾ സ്പൂൺ തൈര്, ശേഷം നന്നായി ഇളക്കിക്കൊടുക്കുക, ശേഷം 1/2 മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക, ഇതിലേക്കുള്ള ഗ്രേവി ഉണ്ടാക്കാൻ വേണ്ടി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് 10-20 ചെറിയ ഉള്ളി, 2 പച്ചമുളക്, മീഡിയം സൈസിലുള്ള രണ്ട് തക്കാളി, ഒരുപിടി മല്ലിയില, ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്, 8 -10 വെളുത്തുള്ളി, 10- 15 അണ്ടിപ്പരിപ്പ്, എന്നിവ ഇട്ടുകൊടുത്ത പേസ്റ്റ് ആയി അരച്ചെടുക്കുക, ശേഷം ഒരു കടായി അടുപ്പത്ത് വെച്ച് ചൂടാക്കുക, ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, ശേഷം രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി, എന്നിവ ഇട്ടു നന്നായി ഇളക്കി കൊടുക്കുക, പച്ചമണം മാറിയതിനുശേഷം അരച്ചുവെച്ച കൂട്ടി ഇതിലേക്ക് ഒഴിച്ചു കൊടുക്കുക, വെള്ളമൊഴിച്ച് ജാറ് കഴുകി ഇതിലേക്ക് ഒഴിച്ചു കൊടുക്കുക………….