മലയാളികളുടെ എക്കാലത്തേയും പ്രിയനായിക ഷീല അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ഒരു കഥ ഒരു നല്ല കഥ പ്രസാദ് വളാച്ചേരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബ്രൈറ്റ് ഫിലിംമ്പിൻ്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ചുനിർമ്മിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി 31ന് പ്രദർശനത്തിനെത്തുന്നു.
മലയാളി പ്രേഷകരുടെ ഇടയിൽ ഏറെ കൗതുകകരമായിരുന്ന ശങ്കറും അംബികയും ഈ ചിത്രത്തിലൂടെ വീണ്ടും എത്തുന്നു എന്ന കൗതുകവും ഈ ചിത്രത്തിനുണ്ട്. മലയാള സിനിമയിൽ ഒരു കാലത്ത് പ്രശസ്തിയാർജിച്ചിരുന്ന ഒരു നിർമ്മാണക്കമ്പനിയുടമയുടെ ഭാര്യ ഒരു സിനിമ നിർമ്മിക്കാനെത്തുന്നതും, പുതിയ കാലഘട്ടത്തിൻ്റെ പ്രതിസന്ധികൾ അതിനു തടസ്സമായിവരികയും ചെയ്യുന്നു. എന്നാൽ തികഞ്ഞ നിശ്ചയ ധാർഷ്ട്യത്തോടെ ഇറങ്ങിത്തിരിച്ച അവർ ഈ പ്രതിസന്ധികളെ തരണം ചെയ്ത് തൻ്റെ ലക്ഷ്യം നിറവേറ്റുന്നതാണ് ഈ ചിത്രത്തിൻ്റെ പ്രമേയം.
സിനിമക്കുള്ളിലെ സിനിമയിലൂടെ ഒരു സ്വപ്ന സാകാര്ക്കാരത്തിൻ്റെ കഥ ഹൃദയഹാരിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. കോട്ടയം രമേഷ്,ഇടവേള ബാബു, ബാലാജി ശർമ്മ, മനു വർമ്മ. ദിനേശ് പണിക്കർ,റിയാസ് നർമ്മ കല, കെ. കെ. സുധാകരൻ നന്ദകിഷോർ, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്. ഗാനങ്ങൾ ബ്രൈറ്റ് തോംസൺ, സംഗീതം – പ്രണവം മധു, ഛായാഗ്രഹണം – വിപിൻ, എഡിറ്റിംഗ് പി.സി.മോഹൻ, പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ – ജോസ് ബ്രൈറ്റ് മാഞ്ഞൂർ.
STORY HIGHLIGHT: oru kadha oru nalla kadha movie coming to the show at thirty one