സാധനങ്ങൾ
വെളുത്തുള്ളി – 1
സവോള ഒന്ന്
ക്യാരറ്റ്-1
ക്യാബേജ് ഒന്ന് ക്യാപ്സിക്കം-1
പനീർ 200 ഗ്രാം
ഉണ്ടാക്കുന്ന വിധം
1 ഗ്ലാസ് ബസുമതി അരി=
രണ്ട് ഗ്ലാസ് വെള്ളം അതാണ് കണക്ക് ഞാനിവിടെ ബാക്കി വന്നിരിക്കുന്ന റൈസ് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് ആദ്യം പനീർ ഉപ്പ് മുളക് മഞ്ഞൾ പൊടി ഇവ ചേർത്ത് മാരിനേറ്റ് ചെയ്ത് 20 മിനിറ്റ് മാറ്റി വെക്കാം ഇനി ഒരു പാനിൽ എണ്ണയൊഴിച്ച് വെളുത്തുള്ളി വഴറ്റി എടുക്കാം വെളുത്തുള്ളി വഴറ്റിയതിനു ശേഷം നമുക്ക് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക കുറച്ച് ഉപ്പും ചേർത്തു കൊടുക്കാം ഇനി നമുക്ക് ക്യാരറ്റ് ബീറ്റ്റൂട്ട് ക്യാബേജ് ക്യാപ്സിക്കം നമ്മുടെ കൈയിൽ ആവശ്യമായ ഏത് പച്ചക്കറികളും ചേർത്തു കൊടുക്കാം പച്ചക്കറികൾ ചേർത്ത് കൊടുത്തതിനുശേഷം ഇതെല്ലാം നല്ലപോലെ ഒന്ന് വഴറ്റിയെടുക്കാം
പച്ചക്കറികൾ നല്ലപോലെ വഴറ്റിയതിനുശേഷം ഒരു സ്പൂൺ ചില്ലി സോസ്
ഒരു സ്പൂൺ സോയസോസ്
1ഒരു സ്പൂൺ വിനെഗർ ചേർത്തു കൊടുത്ത നല്ലപോലെ നമുക്ക് വഴറ്റിയെടുക്കാം ഇനി നമുക്ക് വേവിച്ചുവെച്ച റൈസ് കൂടെചേർത്ത് നല്ലപോലെ ഇളക്കിച്ചേർത്ത് എടുക്കാം മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്തു വെച്ച പനീർ ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ ഫ്രൈ ചെയ്ത് എടുക്കാം ഗോൾഡൻ ബ്രൗൺ കളർ ആയ പനീർ നമ്മുടെ വെജിറ്റബിൾ മിക്സ് ആക്കിയ റൈസ് ലേക്ക് ചേർത്തു കൊടുത്ത നല്ലപോലെ ഇളക്കി എടുക്കാം അങ്ങനെ നമ്മുടെ ടേസ്റ്റി ഫ്രൈഡ് റൈസ് റെഡിയായി.