Kerala

ശ്രീതുവും ഹരികുമാറും ഇതുവരെ വീട്ടിൽ വന്നിട്ടില്ല, വീട്ടിൽ ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നത്: ദേവീദാസന്റെ ഭാര്യ

ശ്രീതുവും ഹരികുമാറും ഇതുവരെ വീട്ടിൽ വന്നിട്ടില്ലെന്ന് ജ്യോത്സ്യന്‍ ശംഖുമുഖം ദേവീദാസനെന്ന പ്രദീപിൻ്റെ ഭാര്യ. വീട്ടിൽ മന്ത്രവാദം നടക്കുന്നില്ല. ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നതെന്നും ദേവീദാസന്റെ ഭാര്യ പറയുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ദേവീദാസന് ബന്ധമില്ല. സാമ്പത്തിക തിരുമറിയുമായി ബന്ധപ്പെട്ട കേസ് ആണെന്ന് പറഞ്ഞാണ് പൊലീസ് കൊണ്ടുപോയത്. കുട്ടി മരിച്ച വിവരം ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും അവർ വ്യക്തമാക്കി. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ ആണ് പ്രദീപിൻ്റെ ഭാര്യ ഇക്കാര്യം പറഞ്ഞത്.

എന്നാൽ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള കരിക്കകം സ്വദേശിയായ ജോത്സ്യൻ ശംഖുമുഖം ദേവീദാസൻ എന്ന പ്രദീപിന്റെ വീട്ടില്‍ അർധരാത്രി കഴിഞ്ഞും പൂജകള്‍ നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം കുടുംബവുമായി ബന്ധമുണ്ടായിരുന്ന ജ്യോത്സ്യന്‍ ശങ്കുമുഖം ദേവീദാസനെന്ന പ്രദീപിനെ വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചുവരുത്തി. താന്‍ തന്നെയാണ് കൊല നടത്തിയത് എന്ന് പ്രതി ഹരികുമാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം ഇയാള്‍ വ്യക്തമാക്കിയിരുന്നില്ല.

കുട്ടിയുടെ അമ്മയുടെയും അമ്മാവന്റെയും വാട്‌സ്ആപ്പ് ചാറ്റുകള്‍ വിശദമായി പരിശോധിച്ചതോടെയാണ് പൊലീസിന് സംശയങ്ങള്‍ വര്‍ധിച്ചത്. സംഭവം നടന്ന വീടിനുള്ളില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ വസ്തുക്കള്‍ അടക്കം വിശദമായി പരിശോധിച്ചു.