ചേരുവകൾ
കോഴി അരക്കിലോകുരുമുളക് പൊടി 1 tbsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 1/2 tbsp
മുട്ട 1
കോൺ ഫ്ലോർ 2 tbsp
മൈദാ 2 tbsp
ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1 tbsp
സവാള 2
കാപ്സിക്കം 1/2
പച്ചമുളക് 3
സോയ സോസ് 1 tbsp
റെഡ് ചില്ലി സോസ് 1 1/2 tbsp
ടൊമാറ്റോ സോസ് – 1 1/2 tbsp
വിനാഗിരി 1 tbsp
പഞ്ചസാര 1/4 tsp
കോൺ സ്റ്റാർച് – 1/2 ഗ്ലാസ്
മല്ലിയില, ഉപ്പ് – പാകത്തിന്
ആദ്യം കഴുകി വച്ച ചിക്കനിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പകുതി കുരുമുളക് പൊടിയും അല്പം ഉപ്പും ചേർത്തു നന്നായി മിക്സ് ചെയ്തു അര മണിക്കൂർ റെസ്റ്റിനു വെക്കാം. ഒരു മുട്ട പൊട്ടിച്ചു നന്നായി മിക്സ് ചെയ്തു മൈദയും കോൺ ഫ്ലോറും അല്പം ഉപ്പും ചേർത്തു നന്നായി മിക്സ് ചെയ്യുക. ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർക്കാം. ഇനി അതിലേക്ക് മാറ്റി വെച്ച ചിക്കൻ ചേർക്കാം. എന്നിട്ടു നന്നായി മിക്സ് ചെയ്തു 15 മിനിട്ടു അടച്ചു വെക്കുക.ഇനി ഒരു പാനിൽ ഓയിൽ ഒഴിച്ചു ചിക്കൻ ഫ്രൈ ചെയ്തെടുക്ക. Deep fry വേണ്ട ജസ്റ്റ് ഒന്ന് വെന്താൽ മതി. ശേഷം ഒരു കടായി അടുപ്പിൽ വച് അൽപം ഓയിൽ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതു ചേർക്കാം . അതൊന്നു മൂത്തു വരുമ്പോൾ സവാള കാപ്സിക്കം പച്ചമുളക് എന്നിവയും ചേർത്തു ഒന്ന് വാടി വരുമ്പോളേക്കും സോസുകൾ ചേർക്കാം. കോൺ സ്റ്റാർച് കൂടി ചേർത്തു നന്നായി മിക്സ് ചെയ്തു ഫ്രൈ ചെയ്തു വച്ച ചിക്കൻ ചേർക്കാം. ഹൈ ഫ്ലെമിൽ 10 മിനിട്ട് കുക്ക് ചെയ്യാം. ആ സമയം ബാക്കി കുരുമുളക് പൊടി, മല്ലിയിലഎന്നിവ ചേർക്കാം. ഡ്രൈ ചില്ലി ചിക്കൻ റെഡി. നിങ്ങള്ക്ക് ഇത് ഗ്രേവി ടൈപ് ആണ് വേണ്ടതെങ്കിൽ സോസുകളുടെയും കോൺ സ്റ്റാര്ച്ചിന്റെയും അളവ് കൂട്ടിയാൽ മതി.