ബ്രേക്ക് ഫാസ്റ്റിന് കൂണുകൊണ്ട് ഒരടിപൊളി വിഭവം തയ്യാറാക്കിയാല്ലോ. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും ഈ വിഭവം.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ ഗോതമ്പുപൊടിയും ഉപ്പും യോജിപ്പിക്കുക. കുറേശ്ശെ വെള്ളം ചേര്‍ത്ത് മാവാക്കി മാറ്റിവെയ്ക്കുക. ശേഷം പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി ജീരകപ്പൊടി, ഉള്ളി, വെളുത്തുള്ളി എന്നിവ വഴറ്റണം ഇതിലേക്ക് അറിഞ്ഞെടുത്ത കൂണും ചേർത്ത് മാസാലക്കൂട്ടുകള്‍ എല്ലാം തമ്മിൽ യോജിപ്പിക്കുക. നുറുക്കിയ മല്ലിയിലയും ചേര്‍ക്കണം. ഇനി മാവ് ഉരുളകളാക്കിയ ശേഷം ചപ്പാത്തി വലിപ്പത്തില്‍ പരത്തുക. ഓരോന്നിലും മൂന്നു ടീസ്പൂണ്‍ വീതം കൂണ്‍കൂട്ട് സ്റ്റഫ് ചെയ്യുക. മുകളില്‍ മറ്റൊരു ചപ്പാത്തി വച്ച് വശങ്ങള്‍ യോജിപ്പിച്ച് കൂണ്‍കൂട്ട് പുറത്ത് വരാത്ത വിധത്തില്‍ പരത്തിക്കോളൂ. പാനില്‍ നെയ്യോ എണ്ണയോ തേച്ച് പറാത്ത പാകം ചെയ്യാം.
STORY HIGHLIGHT : mashroom paratha