മസ്കറ്റ് : ഒമാനിൽ ന്യൂനമർദ്ദത്തിന്റെ ഭാഗമായി നാളെ മുതൽ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത് ഫെബ്രുവരി 2 3 തീയതികളിൽ ആയിരിക്കും രാജ്യത്ത് മഴയുണ്ടാകുവാനുള്ള സാധ്യത ഇത് നേരത്തെ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നതാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഒറ്റയ്ക്കുള്ള മഴയ്ക്കാണ് സാധ്യത പറഞ്ഞിരിക്കുന്നത്.
ഒമാനിന്റെ തീരപ്രദേശമേഖലയിൽ നല്ല മഴ ലഭിക്കുവാനുള്ള സാധ്യത പറയുന്നുണ്ട് ഇവിടെ താമസിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണം എന്നാണ് അധികൃത മുന്നറിയിപ്പ് നൽകിയിരിക്കുന്നത് മാത്രമല്ല അൽ ഹാജർ മലനിരകൾ മേഘാവൃതമായിരിക്കുമെന്നും ഇടവിട്ടുള്ള മഴ പ്രതീക്ഷിക്കാം എന്നുമാണ് അറിയാൻ സാധിക്കുന്നത് ഈ വിവരങ്ങൾ പിന്തുടരണം എന്നും അവിടെ താമസിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിക്കുകയും ചെയ്തിട്ടുണ്ട്