Recipe

അസ്സൽ രുചിയോടെ കൊഞ്ച് തോരൻ!

കൊഞ്ച് – അരക്കിലോ
പച്ചമുളക്- 2 എണ്ണം
ചെറിയ ഉള്ളി- 6 എണ്ണം
കറിവേപ്പില – 2 തണ്ട്
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
മുളക് പൊടി ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

കൊഞ്ച് മഞ്ഞൾപൊടിയും ഉപ്പും ചേർത്തു അല്പം വെള്ളത്തിൽ വേവിക്കണം. വെള്ളം വറ്റി വരുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി. മറ്റൊരു പാൻ വെക്കുക. അതിൽ എണ്ണ ഒഴിച്ച് ചെറിയ ഉള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ഉള്ളി വഴന്നു കളർ മാറി വരുമ്പോൾ ഇതിലേക്ക് മുളക്പൊടി ചേർക്കുക.. കറി വേപ്പില ചേർക്കുക. ഇനി വേവിച്ചു വെച്ചിരിക്കുന്ന കൊഞ്ച് ചേർത്ത് 5 മിനുട്ട് വഴറ്റുക. കൊഞ്ച് തോരന്‍ തയ്യാർ.